പാരീസ്: സർക്കാരിന്റെ പെൻഷൻ പരിഷ്കരണ നീക്കങ്ങൾക്കെതിരേ ഫ്രാൻസിൽ തുടർച്ചയായ ആറാം ദിവസവും പ്രതിഷേധം തുടരുന്നു. യൂണിയനുകൾ സംഘടിപ്പിച്ച പടുകൂറ്റൻ പ്രകടനങ്ങൾ പലയിടങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു.
പാരീസിൽ പൊതു ഗതാഗതം പൂർണമായി സ്തംഭിച്ചു. പ്രകടനക്കാർ പല എണ്ണ ശുദ്ധീകരണ ശാലകളുടെയും പ്രവർത്തനം തടസപ്പെടുത്തി.
ബുധനാഴ്ചയാണ് പെൻഷൻ പരിഷ്കരണ നിർദേശങ്ങളുടെ വിശദാംശങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്നത്. ഇതോടെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് ആശങ്ക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ