+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ഗീ​യ​നാ​ദം വി​രു​ന്നെ​ത്തു​ന്ന ക​രോ​ൾ സ​ന്ധ്യ ജോ​യ് ടു ​ദി വേ​ൾ​ഡ് സീ​സ​ണ്‍ 3 ഡി​സം​ബ​ർ 14ന്

ബ​ർ​മിം​ഗ്ഹാം: സ്വ​ർ​ഗീ​യ​ഗാ​ന​ങ്ങ​ളു​ടെ സ്വ​ര​മാ​ധു​രി​യി​ൽ ല​യി​ച്ചു ചേ​രാ​ൻ ഇ​ത്ത​വ​ണ ബി​ർ​മിം​ഗ്ഹാം ഒ​രു​ങ്ങി. ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ വ​ര​വ​റി​യി​ച്ചു കൊ​ണ്ടു​ള്ള സ്വ​ർ​ഗീ​യ​നാ​ദ
സ്വ​ർ​ഗീ​യ​നാ​ദം വി​രു​ന്നെ​ത്തു​ന്ന ക​രോ​ൾ സ​ന്ധ്യ ജോ​യ് ടു ​ദി വേ​ൾ​ഡ് സീ​സ​ണ്‍ 3 ഡി​സം​ബ​ർ 14ന്
ബ​ർ​മിം​ഗ്ഹാം: സ്വ​ർ​ഗീ​യ​ഗാ​ന​ങ്ങ​ളു​ടെ സ്വ​ര​മാ​ധു​രി​യി​ൽ ല​യി​ച്ചു ചേ​രാ​ൻ ഇ​ത്ത​വ​ണ ബി​ർ​മിം​ഗ്ഹാം ഒ​രു​ങ്ങി. ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ വ​ര​വ​റി​യി​ച്ചു കൊ​ണ്ടു​ള്ള സ്വ​ർ​ഗീ​യ​നാ​ദം അ​ല​യ​ടി​ക്കു​ന്ന ക​രോ​ൾ​രാ​വി​ന് ഇ​നി ഒ​രാ​ഴ്ച കൂ​ടി.

യു​കെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഗ​ർ​ഷോം ടി​വി​യും അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം പ​തി​പ്പ് 2019 ഡി​സം​ബ​ർ 14 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. ബ​ർ​മിം​ഗ്ഹാം ബാ​ർ​ട്ലി ഗ്രീ​ൻ കിം​ഗ് എ​ഡ്വേ​ഡ് സി​ക്സ് ഫൈ​വ് വെ​യ്സ് ഗ്രാ​മ​ർ സ്കൂ​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ വേ​ദി. ഉ​ച്ച​യ്ക്ക് 1 മു​ത​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​ന​ഞ്ചി​ല​ധി​കം ഗാ​യ​ക​സം​ഘ​ങ്ങ​ൾ മാ​റ്റു​ര​ക്കും. ക​രോ​ൾ ഗാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ല​ണ്ട​നി​ലെ പ്ര​മു​ഖ സം​ഗീ​ത ബാ​ൻ​ഡാ​യ ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ഷോ​യും ന​ട​ക്കും.

ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ്. ഒ​ന്നാം സ​മ്മാ​ന​മാ​യി അ​ലൈ​ഡ് മോ​ർ​ട്ഗേ​ജ് സ​ർ​വീ​സ​സ് ന​ൽ​കു​ന്ന 1000 പൗ​ണ്ടും, ര​ണ്ടാം സ​മ്മാ​ന​മാ​യി ലോ ​ആ​ൻ​ഡ് ലോ​യേ​ഴ്സ് സോ​ളി​സി​റ്റ​ർ​സ് ന​ൽ​കു​ന്ന 500 പൗ​ണ്ടും, മൂ​ന്നാം സ​മ്മാ​ന​മാ​യി പ്രൈം ​മെ​ഡി​ടെ​ക് ന​ൽ​കു​ന്ന 250 പൗ​ണ്ടു​മാ​ണ് വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ല​ഭി​ക്കു​ക.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി ക​വ​ൻ​ട്രി ആ​തി​ഥ്യ​മ​രു​ളി​യ ജോ​യ് ടു ​ദി വേ​ൾ​ഡ് ഈ ​വ​ർ​ഷം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ബ​ർ​മിം​ഗ്ഹാം കിം​ഗ് എ​ഡ്വേ​ഡ് ഗ്രാ​മ​ർ സ്കൂ​ളി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 1200 പേ​ർ​ക്കി​രി​ക്കാ​വു​ന്ന വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യ​വും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഈ ​വേ​ദി കാ​ണി​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി​രി​ക്കും. ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ളും സം​ഗീ​ത സ​ന്ധ്യ​യും കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കാ​ൻ ഗ​ർ​ഷോം ടി​വി​യോ​ടൊ​പ്പം ദൃ​ശ്യ ശ്രാ​വ്യ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ ടെ​ക്നീ​ഷ്യ·ാ​രു​ൾ​പ്പെ​ടു​ന്ന ടീ​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ, കേ​ക്ക് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യ ഈ ​അ​സു​ല​ഭ സം​ഗീ​ത​സാ​യാ​ഹ്ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി താ​ഴെ​പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07958236786 / 07828456564 / 07500058024

റി​പ്പോ​ർ​ട്ട്: ജോ​ഷി സി​റി​യ​ക്