+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏകദിന ശാസ്ത്ര ശില്പശാല 'Curiosity'

ഡബ്ലിൻ: ലോകത്തിന്‍റെ ഭാവി ശാസ്ത്രത്തിന്‍റെ കൈകളിലാണ് . ശാസ്ത്രത്തിന്‍റെ ഭാവി പുതു തലമുറയുടെ കൈകളിലും.. വിദ്യാർഥികളിൽനിന്ന് ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുകയും വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്ത
ഏകദിന ശാസ്ത്ര ശില്പശാല 'Curiosity'
ഡബ്ലിൻ: ലോകത്തിന്‍റെ ഭാവി ശാസ്ത്രത്തിന്‍റെ കൈകളിലാണ് . ശാസ്ത്രത്തിന്‍റെ ഭാവി പുതു തലമുറയുടെ കൈകളിലും.. വിദ്യാർഥികളിൽനിന്ന് ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുകയും വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 'Curiosity' എന്നു പേരിട്ടിരിക്കുന്ന ഏകദിന ശാസ്ത്ര ശില്പശാല എല്ലാവർഷവും എസൻസ് അയർലൻഡ് എന്ന സംഘടന സംഘടിപ്പിക്കുന്നത്.

പാൽമെർസ്‌ടൗണിലെ സെന്‍റ് ലോർക്കൻസ് സ്കൂളിൽ ഈ വർഷം നടന്ന Curiosity '19 -ൽ അറുപതോളം കുട്ടികളാണ് സയൻസ് ക്വിസ് , സയൻസ് പ്രൊജക്റ്റ് ,സയൻസ് പോസ്റ്റർ എന്നീ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ എത്തിയത് .

പ്രൈമറി തലത്തിൽ Digestive System, Electricity, Computer and Internet, Waste management എന്നീ വിഷയങ്ങളിൽ ആയിരുന്നു പ്രൊജക്റ്റ് അവതരിപ്പിക്കപ്പെട്ടത്. Serah Dixon, Brianna Susan Binu എന്നീ കുട്ടികൾ ഉണ്ടാക്കിയ Waste management പ്രൊജക്റ്റ് അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ജഡ്ജസിന്‍റെ ചോദ്യങ്ങൾക്കു മുമ്പിൽ പ്രൊജക്റ്റ് അവതരിപ്പിച്ച ഓരോ കുട്ടിയും പറഞ്ഞ ഉത്തരങ്ങൾ വിഷയങ്ങളിലെ അവരുടെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു .

സെക്കൻഡറി തലത്തിൽ ഉള്ള വിദ്യാർഥികൾക്കായി Plastic pollution, Space mission, Alternative sources of energy, Water pollution എന്നി വിഷയങ്ങളായിരുന്നു നൽകപ്പെട്ടത്. ഈ വിഷയത്തിൽ Alternative sources of energy എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ച കാർത്തിക്, ജോനാഥൻ എന്നീ കുട്ടികൾ ഭാവിയിലെ അയർലൻഡിന് വാഗ്ദാനങ്ങളാണെന്നു നിസംശയം പറയാം.

പ്രോജക്ടുകൾ എല്ലാം ഉന്നത നിലവാരം പുലർത്തി എന്ന് കാണികളെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. സയൻസിന്‍റെ വിവിധ തലങ്ങളെ വിദ്യാർത്തികൾക്കു പരിചയപ്പെടുത്തുന്ന ഒരു ദിവസം മുഴവൻ നീണ്ടു നിന്ന വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ക്യൂരിയോസിറ്റി19 .

വീട്ടിൽ നിന്നു തന്നെ തയാറാക്കി കൊണ്ടുവരാമായിരുന്ന പോസ്റ്ററുകൾ ആയിരുന്നു മറ്റൊരു ആകർഷണം. പ്രൈമറി തലത്തിൽ Endangered animals, Food safety എന്നീ വിഷയങ്ങളിലും സെക്കൻഡറി തലത്തിൽ Forest conservation, Climate change എന്നീ വിഷയങ്ങളിലും ആയിരുന്നു പോസ്റ്റർ മത്സരം.

രാവിലെ നടന്ന ക്വിസ് മത്സരത്തിൽ ജിതിൻ റാം ആയിരുന്നു ക്വിസ്‌ മാസ്റ്റർ . ക്വിസ് മത്സരത്തിലുടനീളം സയൻസിന്റെ വിവിധ മേഖലകളിൽ വിദ്യാർഥികൾ പുലർത്തിയ ഗാഢമായ അറിവ് അവരുടെ വൈജ്ഞാനിക വൈദഗ്ദ്ധ്യം വിളിച്ചോതുന്നതാണ് .

Curiosity '19 ആദ്യം മുതൽ അവസാനം വരെ മാറ്റു കൂട്ടുന്നതിൽ രാജേഷ് ഉണ്ണിത്താന്‍റെ അവതരണ മികവ് എടുത്തുപറയേണ്ടതാണ്. ഡോ. രജത് വർമ്മ, ഡോ. ഷൈജു പരമേശ്വരൻ, ഡോ. സിതാര പവിത്രൻ, ഡോ. അമിത് ജൈസ്വാൾ എന്നിവരായിരുന്നു ജഡ്ജിംഗ് പാനലിൽ. പരിപാടി തുടങ്ങിയത് മുതൽ സയൻസിന്റെ പലതരം മേഖലകളിൽ ഡോക്ടറേറ്റ് എടുത്ത പ്രമുഖരുടെ സാന്നിധ്യം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു പോലെ പ്രചോദനം നൽകി . ഡോ. അമിത് ജൈസ്വാൾ "ഫുഡ് പ്രോസസിംഗ്" എന്ന വിഷയത്തിലും ഡോ. രജത്ത് വർമ്മ " ബാറ്ററി" എന്ന വിഷയത്തിലും വിദ്യാർഥികളോട് സംസാരിച്ചു.

മലയാളി വിദ്യാർഥികളെ കൂടാതെ ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അയർലൻഡിൽ കുടിയേറിയവരുടെ കുട്ടികളും Curiosity '19 -ന്റെ മാറ്റു കൂട്ടി .

Kumon Lucan centre ലെ പ്രൊപ്രൈറ്റർ സ്റ്റീഫൻ അക്ഷർ ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. ഷൈൻ പുഷ്പാംഗദൻ ,ജോസ് ജോസഫ് എന്നിവരും സമ്മാനങ്ങൾ സ്പോൺസർ ചെയ്തു . വിജയികളായവർക്ക് കാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും വിതരണം ചെയ്തു .

മത്സരവിജയികളുടെ പേരുവിവരങ്ങൾ ചുവടെ:

Science Poster Competition

Primary

1st Jacob Joseph & Jake Dean Jacob
2nd Brianna Susan Binu & Serah Dixon
3rd Joanna Susan Eldhose

Secondary

1st Karthik Sreekanth
2nd Seya Sen
3rd Jovak Sebi

Project Demonstration/ Primary

1st Brianna Susan Binu & Serah Dixon
2nd Jeevan Geo Jobin & Beyone Binto
3rd Nived Binu & Jerrin Sojan

Secondary

1st Karthik Sreekanth & Jonathen
2nd Joel Saiju
3rd Dheeraj Vineeth & Leo George Biju


Science Quiz / Primary

1st Prabhav Naik & Sidharth Biju
2nd Brianna Susan Binu & Serah Dixon
3rd Jacob Joseph & Jake Dean Jacob

Secondary

1st Anjika Nayak & Durotimi Bademosi
2nd Joel Saiju
3rd Karthik Sreekanth & Jonathen

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ