+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലാവസ്ഥാ വ്യതിയാനത്തിനു മുന്നില്‍ അതിജീവന പോരാട്ടവുമായി ഒരു ദ്വീപ് രാജ്യം

മാഡ്രിഡ്: മാര്‍ഷല്‍ ഐലന്‍ഡ്സ് എന്ന ദ്വീപ് രാജ്യം കാലാവസ്ഥാ വ്യതിയാനത്തിനു മുന്നില്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. തലസ്ഥാനമായ മജുറോയുടെ തീരങ്ങള്‍ വിഴുങ്ങിയ തിരമാലകളാണ് കഴിഞ്ഞ ആഴ്ച കണ്ടത്. എന്നാല്
കാലാവസ്ഥാ വ്യതിയാനത്തിനു മുന്നില്‍ അതിജീവന പോരാട്ടവുമായി ഒരു ദ്വീപ് രാജ്യം
മാഡ്രിഡ്: മാര്‍ഷല്‍ ഐലന്‍ഡ്സ് എന്ന ദ്വീപ് രാജ്യം കാലാവസ്ഥാ വ്യതിയാനത്തിനു മുന്നില്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. തലസ്ഥാനമായ മജുറോയുടെ തീരങ്ങള്‍ വിഴുങ്ങിയ തിരമാലകളാണ് കഴിഞ്ഞ ആഴ്ച കണ്ടത്. എന്നാല്‍, അതിനും വളരെ മുന്‍പു തന്നെ കടല്‍കയറ്റത്തിനെതിരായ പോരാട്ടത്തിലാണ് തങ്ങളെന്ന് രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഹില്‍ഡ് ഹീന്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും പ്രതിരോധ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാന്‍ മാഡ്രിഡില്‍ രണ്ടാഴ്ചത്തെ സമ്മേളനം തുടങ്ങാനിരിക്കെയാണ് മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ ദുരവസ്ഥ ലോകശ്രദ്ധയിലേക്കു വരുന്നത്. ചിലിയില്‍ നടത്താനിരുന്ന സമ്മേളനം ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് റദ്ദാക്കുകയും പിന്നീട് മാഡ്രിഡിലേക്കു മാറ്റുകയുമായിരുന്നു.

29,000 പേര്‍ സമ്മേളനത്തിന്‍റെ വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ