+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക കേരള സഭ സമ്മേളനം ജനുവരി 2,3 തീയതികളില്‍, ബ്രിട്ടനില്‍ നിന്നും മൂന്നു പുതിയ അംഗങ്ങള്‍.

ലണ്ടന്‍ : കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളില്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്നു. ലോക കേരള സഭയുടെ തിരെഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം ആകെ ഒഴിവു വരുന്
ലോക കേരള സഭ സമ്മേളനം ജനുവരി 2,3 തീയതികളില്‍, ബ്രിട്ടനില്‍ നിന്നും മൂന്നു പുതിയ അംഗങ്ങള്‍.
ലണ്ടന്‍ : കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളില്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്നു. ലോക കേരള സഭയുടെ തിരെഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം ആകെ ഒഴിവു വരുന്ന അംഗങ്ങളില്‍, ബ്രിട്ടനില്‍ നിന്നും മൂന്നു പ്രതിനിധികളെ കേരള സര്‍ക്കാരും ലോക കേരളസഭ സെക്രട്ടറിയേറ്റും തെരെഞ്ഞെടുത്തു.

ബ്രിട്ടനിലെ കോവെന്ററിയില്‍ നിന്നുള്ള സ്വപ്ന പ്രവീണ്‍, മാഞ്ചസ്റ്ററില്‍ നിന്നുള്ള ജയന്‍ എടപ്പാള്‍, ബര്‍മിങ്ഹാമില്‍ നിന്നുള്ള ആഷിഖ് എന്നിവരെയാണ് ലോക കേരളസഭ അംഗങ്ങളായി യുകെയെ പ്രതിനിധീകരിക്കാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യുകെയിലുള്ള ്രസ്വപ്ന പ്രവീണ്‍ വനിതാശാക്തീകരണത്തിനും, മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു. യുകെയിലെ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയായ 'സമീക്ഷ യു.കെ 'യുടെ ദേശീയ പ്രസിഡന്റ് കൂടിയാണ്. 2018 ഡിസംബറില്‍, കേരളത്തില്‍ നടത്തിയ വനിത മതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യുകെയില്‍ ഇന്ത്യാ ഹൗസിനു മുമ്പില്‍ സംഘടിപ്പിച്ച 'മനുഷ്യ മതിലിന്റെ' പ്രധാന സംഘാടക കൂടി ആയിരുന്നു സ്വപ്ന പ്രവീണ്‍. പ്രമുഖ മള്‍ട്ടി നാഷണല്‍ ഹോട്ടല്‍ ശ്രംഗലയുടെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായി പ്രവര്‍ത്തിച്ചുവരുന്നു. ഡടഅ യിലും കുറച്ചു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജയന്‍എടപ്പാള്‍ മാഞ്ചസ്റ്ററില്‍ നിന്നുമാണ് ലോക കേരള സഭയില്‍ എത്തുന്നത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ പീപ്പിള്‍ പ്ലാനിങ് പ്രോഗ്രാമിന്റെ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായും സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗമായും അഞ്ചു വര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി യുകെയിലെ പവര്‍ /എനര്‍ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. യുകെയുടെ പ്രധാന പ്രൊജക്റ്റ്കളില്‍ ഒന്നായ ഹൈസ്പീഡ് റെയില്‍വേ പ്രോജെക്ടില്‍ ലണ്ടനില്‍ ജോലി ചെയ്യുന്നു. മറ്റു വിദേശ രാജ്യങ്ങളിലും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീ ജയന്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ മാഞ്ചസ്റ്റര്‍ ഘടകം സെക്രട്ടറി കൂടിയാണ് ബ്രിട്ടനിലെ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയുടെ ദേശീയ നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്നു.

വളരെ ചെറുപ്പം മുതലെ പ്രവാസിയായിരുന്ന ബര്‍മിങ്ഹാമില്‍ നിന്നുള്ള ആഷിഖ് ലോക കേരളസഭയിലെ യുവ സാന്നിദ്ധ്യം കൂടിയാണ്. അദ്ദേഹം ഡസയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സാങ്കേതിക വിദഗ്ദ്ധനായി പ്രവര്‍ത്തിക്കുന്നു. സാങ്കേതിക മേഖലയെ നിത്യജീവിതവുമായി ബന്ധിപ്പിക്കാന്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളിലെ മുഖ്യ സംഘാടകന്‍ കൂടിയാണ്. യുകെ യിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വലിയ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആഷിഖ് യുകെയിലെ സ്റ്റുഡന്‍സ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. യുകെയിലെ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ് യുകെയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള മലയാളികളുടെ ബയോഡാറ്റായും, വിവിധ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും ശേഖരിച്ചു കേരള സംസ്ഥാന സര്‍ക്കാരിന്റെയും ലോക കേരളസഭ സെക്രട്ടറിയേറ്റിന്റെയും പരിശോധനക്ക് ശേഷമാണു പുതിയ മൂന്നു അംഗങ്ങളെ ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഇബ്രാഹീം വാക്കുളങ്ങര