ലണ്ടൻ: സ്നേഹം മണ്ണിൽ മനുഷ്യനായ് പിറന്നതിന്റെ ഓർമയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയാൻ നേരമായി. മാലാഖമാരുടെ സംഗീതവും കണ്ണു ചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് കാലത്തെ വരവേൽക്കാനൊരുങ്ങുന്ന വേളയിൽ പുതിയ ഗാനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ശ്രേയക്കുട്ടിയെന്ന ശ്രേയ ജയദീപ്. .
കൊച്ചു നാദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ശ്രേയക്കുട്ടി ആലപിച്ച ’പൊന്നു പിറന്നാൾ’ എന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിനു പിന്നാലെ പ്രിയ ഗായികയ്ക്ക് ആശംസകളയറിയിച്ച് നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിയാണ് ...ഇന്ന് പിറന്നാൾ .. പൊന്നുപിറന്നാൾ എന്ന് തുടങ്ങുന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഈ വർഷത്തെ ഏറ്റവും പുതിയ ഗാനത്തിന്റെ വരികളൊരുക്കിയത്.
ഈണം പകർന്നിരിക്കുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ ഷാന്റി ആന്റണി അങ്കമാലിയാണ്. ഓർക്കസ്ട്രേഷൻ പ്രദീപ് ടോമും. ഫ്ളൂട്ട് രാജേഷ് ചേർത്തലയുമാണ്.
കുന്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ഷീന കുന്പിളുവേലിൽ, ജെൻസ് കുന്പിളുവേലിൽ, ജോയൽ കുന്പിളുവേലിൽ എന്നിവർ ചേർന്നാണ് ഗാനം നിർമിച്ചിരിക്കുന്നത്.
സംഗീതത്തിന്റെ പുതുനാന്പുകൾ പീലിവിടർത്തുന്ന രാഗതാളലയങ്ങളുടെ സ്വർഗീയാവിഷ്കാരം തുളുന്പുന്ന മനോഹര ഗാനം ഈ ഗാനം ഡിസംബർ ഒന്നിന് യുട്യൂബിലൂടെ റിലീസ് ചെയ്യും.