ബർലിൻ: ലോകത്തെ ഏറ്റവും മികച്ച എയർലൈനായി എയർ ന്യൂസിലൻഡിനെ തെരഞ്ഞെടുത്തു. എയർലൈൻ റാങ്കിംഗ് ഡോട്ട് കോം എന്ന വെബ്സൈറ്റാണ് റാങ്കിംഗ് തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എയർലൈൻ എക്സലൻസ് അവാർഡുകളും പ്രഖ്യാപിച്ചു.
സുരക്ഷയും സർക്കാർ ഓഡിറ്റുകളും അടക്കം 12 ഘടകങ്ങൾ കണക്കിലെടുത്താണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളുടെ പഴക്കം, യാത്രക്കാരുടെ അഭിപ്രായം, ലാഭം, നിക്ഷേപകരുടെ റേറ്റിംഗ്, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെല്ലാം ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന സിംഗപ്പൂർ എയർലൈൻസിനെ എയർ ന്യൂസിലാൻഡ് ഇക്കുറി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി. ആറാം തവണയാണ് അവർ ഈ സ്ഥാനം സ്വന്തമാക്കുന്നത്.
ജപ്പാന്റെ ഓൾ നിപ്പോണ് എയർവേയ്സാണ് മൂന്നാം സ്ഥാനത്ത്. കാന്റാസ് നാലും കാത്തി പസഫിക് അഞ്ചും സ്ഥാനങ്ങൾ നേടി.
ലോകത്തെ മികച്ച 20 എയർലൈനുകളുടെ 13 വിഭാഗങ്ങളിലായി എയർലൈൻ റേറ്റിംഗ്സിന് പ്രത്യേക അവാർഡുകളും നൽകുന്നുണ്ട്.
സിംഗപ്പൂർ എയർലൈൻസ് അതിന്റെ സ്യൂട്ട്സ് ഉൽപ്പന്നത്തിന് മികച്ച ഫസ്റ്റ് ക്ലാസ് അവാർഡ് കരസ്ഥമാക്കി. സിംഗപ്പൂർ എയർലൈനിന്റെ മുൻനിര എയർബസ് എ 380 കളിലെ മുകളിലത്തെ ഡെക്കിന്റെ മുൻവശത്ത് സ്ഥിതിചെയ്യുന്ന ചെറിയ ഹോട്ടൽ മുറികൾ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതിനാണ് അവർഡ് കരസ്ഥമാക്കിയത്.
ഖത്തർ എയർവേയ്സ്, ക്വാണ്ടാസ് എയർവേയ്സ്, വിർജിൻ ഓസ്ട്രേലിയ എന്നിവ മികച്ച സന്പദ്വ്യവസ്ഥയുള്ള എയർലൈനായി തെരഞ്ഞെടുത്തു.
മികച്ച ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് എമിറേറ്റ്സിനും ഏറ്റവും മെച്ചപ്പെട്ട എയർലൈൻ അവാർഡ് സിബു പസഫിക്കിനും ലഭിച്ചു. മികച്ച അൾട്രാ ലോകോസ്ററ് എയർലൈൻ അവാർഡ് വിയറ്റ് ജെറ്റ് നേടി.
യൂറോപ്പ്, അമേരിക്ക, മിഡിൽഈസ്ററ്/ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ മികച്ച ലോംഗ് ഹോൾ, മികച്ച ലോ കോസ്ററ് എന്നീ ഘടകങ്ങളിലാണ് അവാർഡ് നേട്ടമെന്ന് എയർലൈൻ റേറ്റിംഗ് എഡിറ്റർ ഇൻ ചീഫ് ജെഫ്രി തോമസ് പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ