+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലായിൽ അന്തോനീസിന്‍റെ തിരുശേഷിപ്പ് പ്രതിഷ്ഠയും നോവേനയും

ഡബ്ലിൻ: സീറോ മലബാർ സഭയുടെ താല കുർബാന സെന്‍ററിൽ അദ്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനീസിന്‍റെ തിരുശേഷിപ്പ് പ്രതിഷ്ഠയും ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും നവംബർ 26 ന് (ചൊവ്വ) നടക്കും. തലശേരി അതിരൂപത മുൻ
താലായിൽ അന്തോനീസിന്‍റെ  തിരുശേഷിപ്പ് പ്രതിഷ്ഠയും നോവേനയും
ഡബ്ലിൻ: സീറോ മലബാർ സഭയുടെ താല കുർബാന സെന്‍ററിൽ അദ്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനീസിന്‍റെ തിരുശേഷിപ്പ് പ്രതിഷ്ഠയും ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും നവംബർ 26 ന് (ചൊവ്വ) നടക്കും. തലശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം മുഖ്യകാർമികനായിരിക്കും.

താല കുർബാന സെന്‍ററിന്‍റെ വിശുദ്ധ കുർബാനകൾ നടക്കുന്ന ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലാണു വിശുദ്ധ അന്തോനീസിന്‍റെ ഭൗതീകശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായിൽ നിന്ന് എത്തിച്ച തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കുന്നത്.

വൈകുന്നേരം 5.30 നു ജപമാലയോടെ തിരുക്കർമങ്ങൾക്ക് തുടക്കമാവും. തുടർന്നു തിരുശേഷിപ്പ് പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, നേർച്ച എന്നിവ നടക്കും. തുടർന്നു എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും പതിവുപോലെ രാവിലെ 9:30 നു വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

തിരുക്കർമങ്ങളിൽ പങ്കെടുത്ത് വിശുദ്ധന്‍റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ വൈദികർ അറിയിച്ചു

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ