+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാന്‍സില്‍ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു

പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ മിറെപോയിക്സ് ടുര്‍സാന്‍ എന്ന ചെറിയ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. 15 വയസുള്ള ഒരു പെണ്‍കുട്ടി
ഫ്രാന്‍സില്‍ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു
പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ മിറെപോയിക്സ് ടുര്‍സാന്‍ എന്ന ചെറിയ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. 15 വയസുള്ള ഒരു പെണ്‍കുട്ടി മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ട് തുടരുന്നു.

തിങ്കളാഴ്ച രാവിലെ പ്രദേശിക സമയം എട്ടിനാണ് സംഭവം. പാലം തകരുമ്പോള്‍ അതിലുണ്ടായിരുന്ന ഒരു കാര്‍ നദിയിലേയ്ക്കു വീണുവെന്നും അതില്‍ യാത്രക്കാരുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

150 മീറ്റര്‍ നീളമുള്ള സസ്പെന്‍ഷന്‍ പാലത്തിന് ഭാരപരിധി ഉണ്ടായിരുന്നു. പാലത്തില്‍ ഒരു ലോറികൂടി ഉണ്ടായിരുന്നതായും പാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സംഭവത്തെ തുടര്‍ന്നു പാലത്തിനടുത്തുള്ള വില്ലെമൂര്‍ സസ്പെന്‍ഷന്‍ പാലവും താല്‍ക്കാലികമായി അടച്ചു.ടുളുസിന് തെക്ക് 35 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍