ലിവർപൂൾ: ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാമേളയായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം ലിവർപൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപതയുടെ എട്ടു റീജണുകളിലായി അയ്യായിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത റീജണൽ കലോത്സവങ്ങളിൽ വിജയികളായ 1300 മത്സരാർഥികളാണ് പതിനൊന്നു സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, കലോത്സവം ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി , അസോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ് എട്ടുപറയിൽ, കലോൽസവം ചീഫ് കോഓർഡിനേറ്റർമാരായ റോമിൽസ് മാത്യു, സിജി വൈദ്യാനത്ത്, രൂപതയിലെ വിവിധ റീജണുകളിൽ നിന്നുള്ള വൈദികർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ കലോത്സവത്തിനു നേതൃത്വം നൽകി.