ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുക്മയും മാഗ്നാവിഷൻ ടിവിയും ചേർന്നു സംഘടിപ്പിക്കുന്ന യുക്മ - മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസണ് 4 ജൂണിയർ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബർ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറിൽ നടത്തപ്പെട്ടു.
ദേശീയ കലാമേളയുടെ പ്രധാന വേദിയിൽ പ്രൗഢഗംഭീരമായ സദസിനെ സാക്ഷി നിർത്തി യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള ലോഗോ പ്രകാശനം ചെയ്തു. യുക്മ നാഷണൽ പിആർഒ യും, സ്റ്റാർസിംഗർ സീസണ് 2, സീസണ് 3 എന്നിവയുടെ ചീഫ് പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന സജീഷ് ടോം ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്റ്റാർ സിംഗർ സീസണ് 4 ജൂണിയറിന്റെ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സെബാസ്റ്റ്യൻ മുതുപാറക്കുന്നേൽ, മാഗ്നാവിഷൻ ടിവി മാനേജിംഗ് ഡയറക്ടർ ഡീക്കണ്‍ ജോയിസ് പള്ളിക്കമ്യാലിൽ എന്നിവർ സ്റ്റാർ സിംഗർ സീസണിനെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി 8 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള കൊച്ചു ഗായകരാണ് സീസണ് 4 ൽ ആവേശമുണർത്താൻ എത്തുന്നത്. മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും കൂടുതൽ രസകരവും ആസ്വാദ്യകരവുമായ രീതിയിലായിരിക്കും സീസണ് 4 വിഭാവനം ചെയ്തിരിക്കുന്നത്.
യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, ജനറൽ കണ്‍വീനർമാരായ തോമസ് മാറാട്ടുകളം, ജയ്സണ്‍ ജോർജ്ജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡിസംബർ മാസത്തോടെ ഓഡിഷൻ പൂർത്തിയാക്കി ആദ്യറൗണ്ട് മത്സരങ്ങൾ ജനുവരി പകുതിയോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന ഗായകനായ സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തിൽ, സ്റ്റാർ സിംഗറിന്റെ ആദ്യ സീസണുകളിലെ അമരക്കാരനായിരുന്ന ഹരീഷ് പാലാ, സീസണ് 3 വിജയി സാൻ ജോർജ്ജ് തോമസ്, മാഗ്നവിഷൻ ടിവി ടീം എന്നിവർ ചേർന്ന് ആവശ്യമായ തയാറെടുപ്പുകൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.
പ്രഗത്ഭരായ വിധികർത്താക്കൾ വിലയിരുത്തിയശേഷമായിരിക്കും സ്റ്റാർ സിംഗർ സീസണ് 4 ജൂണിയർ ആദ്യറൗണ്ടിലേയ്ക്കുള്ള മത്സരാർഥികളെ തെരഞ്ഞെടുക്കുന്നത്.
ഉദ്ഘാടനം മുതൽ ഗ്രാൻഡ് ഫിനാലേ വരെ എട്ടുമാസങ്ങൾകൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. മത്സരറൗണ്ടിലെ എല്ലാഗാനങ്ങളും മാഗ്നാവിഷൻ ടിവി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. െമേൃബശെിഴലൃബ2019ിീ്ല15.ഷുഴ