ബർലിൻ: ശീതകാലം കനക്കുന്നതിന്റെ സൂചനകളുമായി ജർമനിയിൽ റോഡ് യാത്രയ്ക്ക് മുന്നറിയിപ്പ്. മഞ്ഞു നിറഞ്ഞ റോഡുകളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് പുറത്തു വന്നിരിക്കുന്നത്. ഒപ്പം കൊടുങ്കാറ്റ് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ തന്നെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച ആരംഭിച്ചിരുന്നെങ്കിലും പ്രധാന ജനവാസ മേഖലകളിലേക്ക് വ്യാപിക്കുന്നത് ഇപ്പോൾ മാത്രമാണ്.
രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ സുഗ്സ്പിറ്റ്സെയിൽ 55 സെന്റീമീറ്റർ വരെ മഞ്ഞു വീഴ്ച രേഖപ്പെടുത്തി. ബ്ലാക്ക് ഫോറസ്റ്റിൽ സ്നോ പ്ളവുകൾ ഉപയോഗിച്ചു തുടങ്ങി. ഉയർന്ന പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഞ്ഞു വീഴ്ച തന്നെ പ്രതീക്ഷിക്കുന്നു.
ബവേറിയയുടെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തും. ശനിയാഴ്ച രാത്രി തന്നെ ഒബറാൽഗോ മേഖലയിൽ മൈനസ് എട്ടു വരെ താപനില രേഖപ്പെടുത്തിയിരുന്നു.
രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് ശൈത്യം ഇനിയും ശക്തി പ്രാപിച്ചിട്ടില്ലാത്തത്. എന്നാൽ, അവിടെയും റോഡ് ഗതാഗത മുന്നറിയിപ്പുകൾ നൽകി തുടങ്ങിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ