കൊളോണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയാഘോഷിച്ചു. നവം. 10 ഞായറാഴ്ച വൈകുന്നേരം റ്യോസ്റാത്ത് സെന്റ് സെർവാറ്റിയൂസ് പള്ളി ഹാളിൽ കൂടിയ യോഗത്തിൽ ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ചെയർമാൻ ജോസ് കുന്പിളുവേലിൽ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ആശംസിച്ചു.
പ്രൊവിൻസ് സെക്രട്ടറി മേഴ്സി തടത്തിൽ റിപ്പോർട്ടും ട്രഷറർ ജോസുകുട്ടി കളത്തിപ്പറന്പിൽ കണക്കും അവതരിപ്പിച്ചു. സംഘടനാപരമായ ചർച്ചകളിലും അവലോകനത്തിലും ചെയർമാൻ, പ്രസിഡന്റ്, ഗ്ലോബൽ ജനറൽ സെക്രട്ടറി കില്യാൻ ജോസഫ്, ഗ്ലോബൽ ട്രഷറർ തോമസ് അറന്പൻകുടി, ജോളി തടത്തിൽ (യൂറോപ്പ് റീജിയൻ ചെയർമാൻ), ഗ്രിഗറി മേടയിൽ(യൂറോപ്പ് റീജണ്‍ പ്രസിഡന്റ്), രാജൻ മേമടം, മാത്യു തൈപ്പറന്പിൽ, ഗ്ളോബൽ ഓഡിറ്റർ ജോസ് പുതുശേരി, അച്ചാമ്മ അറന്പൻകുടി, സോമശേഖരപിള്ളൈ എന്നിവർ പങ്കെടുത്തു. പ്രൊവിൻസ് സെക്രട്ടറി നന്ദി പറഞ്ഞു.
റഷ്യയിൽ പുതുതായി രൂപീകരിച്ച പ്രൊവിൻസ് ഉദ്ഘാടനത്തിൽ കില്യാൻ ജോസഫ്, ജോളി തടത്തിൽ, ഗ്രിഗറി മേടയിൽ, മേഴ്സി തടത്തിൽ എന്നിവർ പങ്കെടുത്തിരുന്നു. കാൽനൂറ്റാണ്ട് പിന്നിടുന്ന
ഡബ്ല്യുഎംസിയുടെ പത്തൊൻപതാമത് ഗ്ലോബൽ കോണ്‍ഫറൻസ് 2020 ജൂലൈ 17 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കും.
തുടർന്നു നടന്ന കേരളപ്പിറവിയാഘോഷത്തിൽ റ്യോസ്റാത്ത് സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ. ജോസ് വടക്കേക്കര സിഎംഐ മുഖ്യാതിഥിയായിരുന്നു. കേരളത്തിൽ നിന്നും ജർമനി സന്ദർശിയ്ക്കാനെത്തിയ തിരുവാന്പാടി സ്വദേശികളായ സണ്ണി, ജെസി കുരീക്കാട്ടിൽ ദന്പതികൾ ആഘോഷത്തിൽ പങ്കെടുത്തു. വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. കഥ, കവിത, ഗാനാലാപനം, കേരളത്തെപ്പറ്റി ക്വിസ്, കമ്യൂണിറ്റി ഗെയിം, തുടങ്ങിയവ വളരെ ഹൃദ്യമായി. കേരള തനിമയുടെ രുചി പകരുന്ന ഡിന്നറോടെ പരിപാടികൾ സമാപിച്ചു. കഴിഞ്ഞ ജ·ദിനം ആഘോഷിച്ച ഫാ. ജോസ് വടക്കേക്കരയേയും, ജോസ് കുന്പിളുവേലിയെയും അനുമോദിച്ചു കേക്കും മുറിച്ചു മധുരവും പങ്കുവച്ചു. ചിന്നു പടയാട്ടിൽ, അമ്മിണിക്കുട്ടി മേടയിൽ, ഷീന കുന്പിളുവേലിൽ, അച്ചാമ്മ അറന്പൻകുടി, സിസിലിയാമ്മ തൈപ്പറന്പിൽ, രാജലക്ഷ്മി, മേഴ്സി തടത്തിൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.
ഡബ്ല്യുഎംസി സ്ഥാപക ചെയർമാനും മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുമായ ടി.എൻ. ശേഷന്റെ വേർപാടിൽ യോഗം അനുശോചിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യൻ ജനതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ആയിരിയ്ക്കണമെന്നു അതിന്റെ മഹത്വം എന്താണന്നും കാട്ടിത്തന്ന വ്യക്തിയും, ഡബ്ല്യുഎംസിയുടെ സ്ഥാപക ചെയർമാൻ എന്ന നിലയിൽ ആർജ്ജവവും ശക്തിപ്രവാഹവുമായിരുന്നു ടി. എൻ. ശേഷൻ എന്ന് യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു.