ബാസൽ: ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ് മലയാളി ഹൃദയങ്ങളിൽ കുടിയേറിയ സംഗീത സംവിധായകൻ സ്വിസ് ബാബുവും സ്വിസിലെ അക്ഷരങ്ങളുടെ തോഴൻ, സാഹിത്യകാരൻ, നാടക രചയിതാവ്, സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന പ്രശസ്തനായ ടോം കുളങ്ങരയും ആദ്യമായി ഒരുമിച്ച ക്രിസ്മസ് ആൽബം ദിവ്യതാരകം അണിയറയിൽ ഒരുങ്ങുന്നു.
സ്വരമായും, ഈണമായും ഇരട്ടിമധുരമായി കാൽനൂറ്റാണ്ടിലേറെയായി സ്വിറ്റ്സർലണ്ട് മലയാളി കലാസമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് സ്വിസ് ബാബു എന്നറിയപ്പെടുന്ന ബാബു പുല്ലേലി. കാലത്തിനപ്പുറം കാതിൽ മൂളുന്ന നിരവധി ഈണങ്ങൾ ഇതിനകം മലയാളികൾക്കായി ബാബു സമ്മാനിച്ചിട്ടുണ്ട്.ഈ ആൽബത്തിലെ ഗാനത്തിന് വരികൾ എഴുതുവാൻ അവസരം ലഭിച്ചത് യാദൃശ്ചികമായിട്ടാണെന്നും, സ്വിസ്സ് ബാബു, അഭിജിത്ത് കൊല്ലം എന്നീ പ്രതിഭകളോടൊത്ത് പ്രവർത്തിക്കുവാൻ സാധിച്ചത് ഒരുഭാഗ്യമായി കരുതുന്നുവെന്നും ടോം കുളങ്ങര പറഞ്ഞു. ഗായകനും പാട്ടുകളുടെ തോഴനുമായ ജോണി അറയ്ക്കലാണ് ഈ ആൽബത്തിന് ദൃശ്യചാരുതയേകുന്നത്. യൂറോപ്പ് ടൂർ ആന്റ് ട്രാവൽസാണ് ആൽബത്തിന്റെ സ്പോണ്സർ.
ക്രിസ്മസ് നാളിന്റെ ഓർമ്മകളെ തൊട്ടുണർത്തുന്ന വരികൾക്ക് ഭംഗിയേകാൻ ഉതകുന്ന വിധത്തിൽ ആൽബത്തിന്റെ ഷൂട്ടിംഗ് സ്വിറ്റ്സർലൻഡിലെ ബാസലിൽ പുരോഗമിക്കുന്നു. ഡിസംബർ ആദ്യവാരം ഈ ആൽബം യുട്യൂബിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ജോസ് കുന്പിളുവേലിൽ