+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പുറത്തിറക്കി

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കലോത്സവ ദിനത്തിലെ പ്രോഗ്രാംഷെഡ്യൂള്‍ സംഘാടക സമിതി പുറത്തി
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പുറത്തിറക്കി
ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കലോത്സവ ദിനത്തിലെ പ്രോഗ്രാംഷെഡ്യൂള്‍ സംഘാടക സമിതി പുറത്തിറക്കിയതായി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. രാവിലെ 8.15 മുതല്‍ കലോത്സവ നഗറിലെ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഭക്ഷണശാലകളില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് ലഭ്യമായി തുടങ്ങും. ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവര്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ടാല്‍ മുന്‍കൂട്ടി ബുക്കു ചെയ്യാവുന്നതാണ് . 8.30 ഓടെ രെജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ നിന്നും ലഭ്യമായി തുടങ്ങും.

രാവിലെ ഒമ്പതിനു ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. ഒന്‍പതു മുപ്പതുമുതല്‍ ആണ് മത്സരങ്ങള്‍ ആരംഭിക്കുന്നത് , പതിനൊന്നു സ്റ്റേജുകളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു വിഭാഗങ്ങളിലായി പതിനാറു വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി ആയിരത്തി മുന്നൂറോളം മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത് .കലോത്സവ നഗറില്‍ പത്തര മുതല്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് വിശുദ്ധ കുര്‍ബാനയും, ആരാധനയും ക്രമീകരിച്ചിട്ടുണ്ട് . മത്സരം സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ വിവിധ റീജിയണല്‍ കോഡിനേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കലോത്സവം ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത്7734303945 , റോമില്‍സ് മാത്യു 07919988064 എന്നിവരുമായി ബന്ധപ്പെടുക . ബ്രേക്ക് ഫാസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി അനില്‍ ജോസഫ് 07848874489,വര്‍ഗീസ് ആലുക്ക 07586458492 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍