+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എന്റെ വീടെന്റെ സ്വര്‍ഗം വീഡിയോ ആല്‍ബം റിലീസ് ചെയ്തു

ലണ്ടന്‍: യുകെ യിലെ മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ പാടി അഭിനയിച്ച 'എന്റെ വീടെന്റെ സ്വര്‍ഗം' എന്ന വീഡിയോ ഭക്തിഗാന ആല്‍ബം റിലീസ് ചെയ്തു. ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അതുല്യമായ സംഭവനകള്‍ നല്‍കിയ
എന്റെ വീടെന്റെ സ്വര്‍ഗം വീഡിയോ ആല്‍ബം റിലീസ് ചെയ്തു
ലണ്ടന്‍: യുകെ യിലെ മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ പാടി അഭിനയിച്ച 'എന്റെ വീടെന്റെ സ്വര്‍ഗം' എന്ന വീഡിയോ ഭക്തിഗാന ആല്‍ബം റിലീസ് ചെയ്തു. ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അതുല്യമായ സംഭവനകള്‍ നല്‍കിയ ഫാ. ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നതാണ് ഈ ആല്‍ബം.

ഈ കാലത്തെ കുടുംബ ബന്ധങ്ങളെയും, മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ആവശ്യകതയും ഉള്‍പ്പടെ ഉള്ള മികച്ച വരികളും , സംഗീതവും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു . കുടുംബങ്ങളില്‍ സ്‌നേഹം ഇല്ലാതാകുന്നതും ,ദൈവത്തെ മറക്കുന്നതും ഒക്കെ പതിവായിരിക്കുന്ന ഈ കാലയളവില്‍ അനേകരിലേക്കു ദൈവസ്‌നേഹത്തിന്റെയും , കുടുംബ സ്‌നേഹത്തിന്റെയും സന്ദേശം എത്തിക്കുന്ന രീതിയില്‍ , മികച്ച സാങ്കേതിക മികവോടെയാണ് ഈ ഗാനം ദൃശ്യ വല്‍ക്കരിച്ചിരിക്കുന്നതും റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നതും. ഈ ഗാനത്തിന്റെ വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക