+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളോണ്‍ ദർശന തീയേറ്റേഴ്സിന്‍റെ നാടകം "വരന്പുകൾ' നവം. 9 നും 16 നും

കൊളോണ്‍: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ജർമനിയിലെ പ്രത്യേകിച്ച് കൊളോണിലെ മലയാളി സമൂഹത്തിന്‍റെ കലാസാംസ്കാരിക മണ്ഡലത്തിൽ നാടകമെന്ന അഭിനയകലയുടെ കതിരുകൾ വീശി ഒരുപറ്റം കലാകാരന്മാരുടെ ഹൃദയത്തിടിപ്പായ
കൊളോണ്‍ ദർശന തീയേറ്റേഴ്സിന്‍റെ നാടകം
കൊളോണ്‍: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ജർമനിയിലെ പ്രത്യേകിച്ച് കൊളോണിലെ മലയാളി സമൂഹത്തിന്‍റെ കലാസാംസ്കാരിക മണ്ഡലത്തിൽ നാടകമെന്ന അഭിനയകലയുടെ കതിരുകൾ വീശി ഒരുപറ്റം കലാകാരന്മാരുടെ ഹൃദയത്തിടിപ്പായി മാറിയ കൊളോണ്‍ ന്ധദർശന തീയേറ്റേഴ്സ് വീണ്ടും പുതിയ നാടകവുമായി അരങ്ങിലെത്തുന്നു.

2017 നു ശേഷം ദർശന വീണ്ടും അഭിമാനപൂർവ്വം അണിയിച്ചൊരുക്കുന്ന ഇരുപത്തിയൊന്നാമത് നാടകം "വരന്പുകൾ' നവംബർ 9 16 തീയതികളിൽ കൊളോണ്‍ റാഡർത്താലിലെ സെന്‍റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് (Raderberger Str.203,50968 Koeln-Raderberg) ഹാളിൽ വൈകുന്നേരം 6.30 ന് അരങ്ങേറും.

മനുഷ്യത്വത്തിന്‍റെ സമസ്യകളെ അളന്നു തൂക്കി കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ചമയ്ക്കുന്ന ജീവിതത്തിൽ ചിന്തകൾക്ക് അതിർവരന്പുകൾ നൽകി ചങ്ങല തീർത്താൽ മനസെന്ന മഹാമാന്ത്രികൻ ചെപ്പടി വിദ്യകളുടെ കോലെടുത്താൽ കുറ്റംപറയാനാവുമോ .. അറിവിന്‍റെ അണമുറിയാത്ത ധാരയിൽ തിരിച്ചറിവിന്‍റെ തെളിനീർ അന്തർലീനമാവുന്പോൾ ഓരോരുത്തരിലും രൂപം കൊള്ളുന്ന സ്വത്വം എല്ലാ വരന്പുകളെയും ഭേദിച്ചിരിക്കും.

തലമുറകളുടെ ഉരുക്കഴിക്കുന്ന ദർശനയുടെ നാടകവേദി നിങ്ങൾക്കായി ഒരിക്കൽക്കൂടി തുറക്കുന്നു. തണുത്തു വിറങ്ങലിക്കുന്ന ശൈത്യകാലത്തിൽ തനുവും മനവും ചൂടുപിടിപ്പിച്ച് പ്രഭയേകി വിരിയുന്ന കുടുംബകഥയുമായി "ദർശന' നേർക്കാഴ്ചയൊരുക്കുന്നു. സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, ആർദ്രതയുടെ പശ്ചാത്തലത്തിൽ നർമ്മത്തിന്‍റെ മേന്പൊടി ചേർത്ത സാമൂഹ്യ സംഗീത നാടകമാണ് വരന്പുകൾ.

കേരളത്തിലെ നാടകകൃത്തുകളിൽ പ്രശസ്തനായ ഫ്രാൻസിസ് ടി മാവേലിക്കര രചിച്ച നാടകത്തിന്‍റെ അനുരൂപീകരണം നടത്തിയത് ജർമനിയിലെ രണ്ടാം തലമുറക്കാരനായ ഗ്ളെൻസൻ മൂത്തേടനാണ്. ദർശനയുടെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജോയി മാണിക്കത്ത് ആണ് നാടകത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്.

സഹസംവിധാനം ജർമനിയിലെ രണ്ടാം തലമുറക്കാരിയായ നവീൻ അരീക്കാട്ടും നിർവഹിക്കുന്പോൾ അഭിനേതാക്കളായി ദർശന കുടുംബത്തിലെ അംഗങ്ങളായ പാപ്പച്ചൻ പുത്തൻപറന്പിൽ, ഗ്ളെൻസണ്‍, ധന്യ, മനോജ്, നോയൽ, ലീബ, അനി, ക്ളിന്‍റണ്‍, ജോർലി, ബേബി, ഡെന്നി എന്നിവർ വേഷമിടുന്നു. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

പോയ വർഷം ദർശനയുടെ നേതൃത്വം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷം ദർശന അവതരിപ്പിക്കുന്ന പ്രഥമ സംരഭമാണ് വരന്പുകളെന്ന നാടകം.കഴിഞ്ഞ ജൂണിൽ ദർശന കുടുംബത്തിന്‍റെ സമ്മേളനത്തിൽവെച്ച് ഫാ. അജി മൂലേപ്പറന്പിൽ സിഎംഐ, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ഇന്ത്യയൻ കമ്യൂണിറ്റി ചാപ്ളെയിൻ), ജോയി മാണിക്കത്ത് എന്നിവർ ജർമനിയിലെ മലയാളി മൂന്നു തലമുറകളെ സാക്ഷിയാക്കി നാടകത്തിന്‍റെ ഒൗപചാരിക ഉദ്ഘാടനം നിർവഹിച്ചിരുന്നു.

നാടകത്തിന്‍റെ ടിക്കറ്റുകൾ ഓണ്‍ലൈൻ ബുക്കിംഗ് വഴി തുടരുന്നു. fb.com/darsanatheatres,
darsana.theatres@ gmail.com

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ