+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനസ്തേഷ്യ പിഴവ് ; ജർമനിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

ബർലിൻ: ജർമനിയിൽ വ്യാജ ലേഡി ഡോക്ടർ അറസ്റ്റിലായി. അനസ്തേഷ്യ നൽകിയതിലുള്ള പിഴവുമൂലം നാലുരോഗികൾ മരിച്ചതിനെതുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബിരുദം വ്യാജമാണെന്നു കണ്ടെത്തിയതും തുടർന്നുള്ള
അനസ്തേഷ്യ പിഴവ് ; ജർമനിയിൽ വ്യാജ  ഡോക്ടർ അറസ്റ്റിൽ
ബർലിൻ: ജർമനിയിൽ വ്യാജ ലേഡി ഡോക്ടർ അറസ്റ്റിലായി. അനസ്തേഷ്യ നൽകിയതിലുള്ള പിഴവുമൂലം നാലുരോഗികൾ മരിച്ചതിനെതുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബിരുദം വ്യാജമാണെന്നു കണ്ടെത്തിയതും തുടർന്നുള്ള അറസ്റ്റും.

മധ്യജർമനിയിലെ ഹെസൻ സംസ്ഥാനത്തെ കാസൽ നഗരത്തിനടുത്തുള്ള ഫ്രിറ്റ്സലാർ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലെ 48 കാരിയായ ഡോക്ടറാണ് കേസിലെ പ്രതി. അനസ്തേഷ്യ നൽകിയതിലൂടെ നാല് രോഗികൾ മരിക്കുകയും മറ്റു എട്ട് രോഗികൾ ഗുരുതരാവസ്ഥയിലുമാണെന്ന് ഹെസ്സെയിലെ പ്രോസിക്യൂട്ടർമാർ അറിയിച്ചു. രോഗികൾക്ക് അനസ്തേഷ്യ നൽകിയപ്പോൾ സംശയം തോന്നിയിരുന്നില്ലെന്നും ഓപ്പറേഷൻ സമയത്ത് അനുചിതമായ മരുന്നുകൾ നൽകാൻ ഇവർ പരാജയപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്‍റ് ലേഡി ഡോക്ടറുടെ കൈപ്പിഴയിൽ, അവരുടെ മേലധികാരിയുടെ അനാസ്ഥയിൽ അവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭൗതിക ശാസ്ത്രത്തിൽ ബിരുദം മാത്രമുള്ള ഇവർ 2015 ൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് ആശുപത്രിയിൽ സ്റ്റാഫായി ജോലിയിൽ പ്രവേശിച്ചത്. അസിസ്റ്റന്‍റ് ഡോക്ടറായി ചാർജെടുത്ത ഇവർക്ക് മെഡിക്കൽ ലൈസൻസിംഗിന്‍റെ അഭാവമുണ്ടെന്ന് ജനുവരിയിൽ മാത്രമാണ് പുറത്തുവന്നത്.അന്നുമുതൽ ആരംഭിച്ച വിപുലമായ അന്വേഷണമാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചത്. നരഹത്യ, ശാരീരിക പരിക്കുകൾ, വ്യാജ രേഖകൾ, വഞ്ചന, ബിരുദം ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ മറ്റൊരു ഹോസ്പിറ്റലിൽ അസിസ്റ്റന്‍റ് ഡോക്ടറായി രണ്ടു വർഷക്കാലം സേവനം ചെയ്ത ശേഷമാണ് ഹോളി സ്പ്രിറ്റ് ആശുപത്രിയിൽ ജോലിക്കു പ്രവേശിക്കുന്നത്.

സംഭവത്തെ തുടർന്ന് 2015 നവംബർ മുതൽ 2018 ഓഗസ്റ്റ് വരെ ഫ്രിറ്റ്സ്ലാർ പട്ടണത്തിൽ ജോലി ചെയ്യുന്ന അസിസ്റ്റന്‍റ് ഡോക്ടർമാരും സൂപ്പർവൈസർമാരും ഇപ്പോൾ പോലീസ് നിരീഷണത്തിലാണെന്ന് അവടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇവരുടെ സേവനത്തിൽ ഇനിയും കൂടുതൽ ഇരകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം പുറത്തായത്.

സംഭവത്തിനെതിരെ ആഞ്ഞടിച്ച് ജർമൻ ഫൗണ്ടേഷൻ ഫോർ പേഷ്യന്‍റ് പ്രൊട്ടക്ഷൻ രംഗത്തുവന്നിട്ടുണ്ട്. ജർമനിയിലെ ഡോക്ടർമാരുടെ ലൈസൻസുകൾ ആർക്കൈവു ചെയ്തിട്ടുണ്ടെന്നും മുൻകരുതൽ പരിശോധന നടത്താൻ ആശുപത്രികൾ ആർക്കൈവുകൾ ശരിയായി ഉപയോഗിക്കുന്നില്ലെന്നും ഫൗണ്ടേഷൻ ചെയർമാൻ യൂജൻ ബ്രിഷ് കുറ്റപ്പെടുത്തി.

ജർമനിയിൽ പ്രാദേശികമായി ഡോക്ടർമാരുടെ 17 ചേംന്പറുകളുണ്ട്. ലൈസൻസിംഗ് മുതലായ കാര്യങ്ങളിൽ ഇവരാണ് കാര്യങ്ങൾ കൂടുതലായി അന്വേഷിക്കേണ്ടത്. എന്നാൽ മതിയായ ജോലിക്കാരുടെ അഭാവം വ്യാജ ഡോക്ടർമാരായി വേഷമിടുന്ന ആളുകളെ എളുപ്പത്തിൽ കണ്ടെത്താൻ അപര്യാപ്തമാണെന്നും ഫൗണ്ടേ ഷൻ ചെയർമാൻ യൂജൻ ബ്രിഷ് കുറ്റപ്പെടുത്തി.

അനസ്ത്യേഷ്യ നൽകിയതിലൂടെ രോഗികൾക്ക് സാധാരണ മരണം സംഭവിക്കില്ല. എന്നാൽ പിഴവുകൾ സംഭവിച്ചാൽ ഒന്നുകിൽ മരണമോ അല്ലെങ്കിൽ സങ്കീർണമായ അനുബന്ധ പ്രശ്നങ്ങളോ ഉണ്ടായേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. ജർമൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിയുടെ കണക്കു പ്രകാരം രാജ്യത്ത് ഏതാണ്ട് 24,000 അനസ്തേഷ്യ ഡോക്ടർമാർ സേവനം ചെയ്യുന്നുണ്ട്. ഇവരുടെ ശരാശരി പ്രതിവർഷ ശന്പളം79,000 യൂറോയോളം വരും.ജർമനിയിലെ ആരോഗ്യമേഖലയിൽ വ്യാജ ഡോക്ടർമാർ പിടിക്കപ്പെടുന്നത് പലപ്പോഴും പല ജീവനുകളും നഷ്ടമാവുന്പോഴാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ