+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ കാണാതായ ഇന്ത്യൻ യുവതി പോലീസുമായി ബന്ധപ്പെട്ടു

ബർലിൻ: ജർമനിയിലെ മ്യൂണിക്കിൽ നിന്നും തിങ്കളാഴ്ച മുതൽ കാണാതായ 22 കാരിയായ ഇന്ത്യൻ യുവതി ബെറ്റി സിംഗ് മാൻഹൈം പോലീസുമായി ബന്ധപ്പെട്ടുവെന്ന് മ്യൂണിക്ക് പോലീസ് മാധ്യമങ്ങളെ അറിയിച്ചു.അഞ്ചു ദിവസമായി പേ
ജർമനിയിൽ കാണാതായ ഇന്ത്യൻ യുവതി പോലീസുമായി ബന്ധപ്പെട്ടു
ബർലിൻ: ജർമനിയിലെ മ്യൂണിക്കിൽ നിന്നും തിങ്കളാഴ്ച മുതൽ കാണാതായ 22 കാരിയായ ഇന്ത്യൻ യുവതി ബെറ്റി സിംഗ് മാൻഹൈം പോലീസുമായി ബന്ധപ്പെട്ടുവെന്ന് മ്യൂണിക്ക് പോലീസ് മാധ്യമങ്ങളെ അറിയിച്ചു.

അഞ്ചു ദിവസമായി പോലീസ് തിരയുന്ന ബെറ്റി സ്വയം പോലീസുമായി ബന്ധപ്പെട്ടുവെന്നാണ് നവംബർ ഒന്നിന് ഉച്ചയ്ക്ക് മാൻഹൈം പോലീസ് നൽകിയ റിപ്പോർട്ട്.അവൾ സുഖമായിരിക്കുന്നു, ഇപ്പോൾ മ്യൂണിക്കിലുള്ള അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് യാത്രയിലാണ്. എന്തുകൊണ്ടാണ് യുവതി അഞ്ച് ദിവസത്തേക്ക് മുങ്ങിയതെന്ന് വ്യക്തമല്ല. പോലീസ് റിപ്പോർട്ട് ചെയ്തതുപോലെ, ഈ കേസിൽ ക്രിമിനൽ പോലീസിന്‍റെ കൂടുതൽ അന്വേഷണം തുടരുകയാണ്.

22 കാരിയെ കണ്ടെത്തുന്നവർ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒക്ടോബർ 29 ന് മാധ്യമങ്ങളിലൂടെ മ്യൂണിക്ക് പോലീസ് ചീഫ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ