ലണ്ടൻ: കൊക്കെയ്ൻ വിവാദത്തെത്തുടർന്ന് ലേബർ പാർട്ടി എംപിയും ഇന്ത്യൻ വംശജനുമായ കീത്ത് വാസിനെ പാർലമെന്റിൽനിന്ന് ആറു മാസത്തേക്കു സസ്പെൻഡ് ചെയ്തു. പുരുഷ വേശ്യയിൽനിന്നു കീത്ത് വാസ് കൊക്കെയ്ൻ വാങ്ങിയതായി 2016 ൽ മാധ്യമ റിപ്പോർട്ട് ഉണ്ടായിരുന്നു.
ആരോപണം ഉയർന്നതിനെത്തുടർന്ന് പൊതുവായി മാപ്പു പറഞ്ഞ വാസ് ആഭ്യന്തരകാര്യ കമ്മിറ്റിയിൽനിന്നു രാജി വച്ചു. 1987 മുതൽ ലിസിസ്റ്റർ ഈസ്റ്റിൽനിന്നുള്ള എംപിയാണ് 62 കാരനായ വാസ്. ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ലിസെസ്റ്ററിൽനിന്നുള്ള ലേബർ പാർട്ടിയുടെ സ്ഥാനാർഥിയുമായിരുന്നു. സസ്പെൻഷനെത്തുടർന്ന് അദ്ദേഹം മത്സരിക്കുമോയെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.