+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവചന ശുശ്രൂഷകൾ അഭിഷേകോത്സവമാക്കുവാൻ മാർ ഞരളക്കാട്ടും; ലണ്ടൻ കൺവൻഷൻ എലുടെക്കിൽ 24 ന്

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ അംഗങ്ങൾക്കും തിരുവചന പ്രഘോഷങ്ങളിൽ ഭാഗഭാക്കാകുവാൻ സൗകര്യപ്പെടുത്തിക്കൊണ്ടും അതിലൂടെ നവീകരണവും, അനുഗ്രഹങ്ങളും, കൃപകളും സാദ്ധ്യമാക്കുവാനുമായി എട്ടു റീജണ
തിരുവചന ശുശ്രൂഷകൾ അഭിഷേകോത്സവമാക്കുവാൻ മാർ ഞരളക്കാട്ടും; ലണ്ടൻ കൺവൻഷൻ എലുടെക്കിൽ 24 ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ അംഗങ്ങൾക്കും തിരുവചന പ്രഘോഷങ്ങളിൽ ഭാഗഭാക്കാകുവാൻ സൗകര്യപ്പെടുത്തിക്കൊണ്ടും അതിലൂടെ നവീകരണവും, അനുഗ്രഹങ്ങളും, കൃപകളും സാദ്ധ്യമാക്കുവാനുമായി എട്ടു റീജണുകളായി നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനുകൾക്ക് 22 ന് (ചൊവ്വ) നോർവിച്ചിൽ തുടക്കം കുറിക്കും.

കേരള കത്തോലിക്കാ സഭയിൽ തിരുവചന പ്രഘോഷങ്ങൾക്കും ബൈബിൾ കൺവൻഷനുകൾക്കും ഏറെ പ്രശസ്തി നേടിയിട്ടുള്ള വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗങ്ങളുടെ നേതൃത്വത്തിലാണ് മൂന്നാമത് റീജനൽ കൺവെൻഷനുകൾ മാർ ജോസഫ് സ്രാമ്പിക്കൽ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാന ഗുരു ജോർജ്ജ് പനക്കലച്ചൻ നയിക്കുന്ന കൺവൻഷനുകളിൽ ഫാ. ജോസഫ് എടാട്ട്, ഫാ.ആന്‍റണി പറങ്കിമാലിൽ എന്നിവർ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായുള്ള അനുഗ്രഹീത ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

റീജണൽ ബൈബിൾ കൺവൻഷനുകളിൽ തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് പങ്കെടുക്കും. 2010 ൽ മാണ്ഡ്യയിലെ ബിഷപ്പായി നിയമിക്കപ്പെടുന്നതുവരെ ഭദ്രാവതിയുടെ പ്രോട്ടോസിൻസെല്ലസായി മാർ ജോർജ് പ്രവർത്തിച്ചിരുന്നു. അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും ധ്യാന ഗുരുവും പ്രഭാഷകനുമാണ് മാർ ജോർജ് ഞരളക്കാട്ട്.

ലണ്ടൻ റെയിൻഹാമിൽ എലുടെക് അക്കാദമിയിൽ ഇദംപ്രഥമമായി തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, അത്ഭുത സാക്ഷ്യങ്ങൾക്കും ജപമാലമാസ ഭക്തിനിറവിൽ ആരവം ഉയരുമ്പോൾ ദൈവീക അനുഭവം നുകരുവാനും, അനുഗ്രഹങ്ങളും ക്രുപകളും പ്രാപിക്കുവാനും, ആല്മീയ നവീകരണത്തിന് അനുഗ്രഹദായകമാവുന്ന ശുശ്രുഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ.ജോസ് അന്ത്യാംകുളം 07472801507
കൺവെൻഷൻ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN

റിപ്പോർട്ട്:അപ്പച്ചൻ കണ്ണഞ്ചിറ