+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പനയ്ക്കലച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ കൺവൻഷൻ വേദി "എലുടെക് അക്കാദമി'യിലേക്ക് മാറ്റി

ലണ്ടൻ: ജപമാലമാസത്തിന്‍റെ മാതൃ വണക്ക നിറവിൽ, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകൾക്ക് ലണ്ടൻ റീജണിൽ റെയിൻഹാം "എലുടെക് അക്കാദമി' വേദിയാകും. ആയിരങ്ങൾക്ക
പനയ്ക്കലച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ കൺവൻഷൻ വേദി
ലണ്ടൻ: ജപമാലമാസത്തിന്‍റെ മാതൃ വണക്ക നിറവിൽ, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകൾക്ക് ലണ്ടൻ റീജണിൽ റെയിൻഹാം "എലുടെക് അക്കാദമി' വേദിയാകും.

ആയിരങ്ങൾക്ക് സാക്ഷ്യമേകാൻ "എലുടെക് അക്കാദമി' വേദിയാവുമ്പോൾ പതിറ്റാണ്ടുകളിലൂടെ ലോകമെമ്പാടും തിരുവചനം പ്രഘോഷിച്ചുകൊണ്ട് ജനതകളെ വിശ്വാസത്തിലേക്ക് അടുപ്പിച്ച അഭിഷിക്ത ശുശ്രുഷകൻ ജോർജ് പനയ്ക്കലച്ചനാണ് കൺവൻഷന് നേതൃത്വം നൽകുന്നത്. ഫാ.ജോസഫ് എടാട്ട്, ഫാ.ആന്‍റണി പറങ്കിമാലിൽ എന്നിവർ വിവിധ ശുശ്രൂഷകളിൽ പങ്കു ചേരും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.

ഒക്ടോബർ 24 നു (വ്യാഴം) രാവിലെ 9 നു നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ തിരുവചന ശുശ്രൂഷകളും വിശുദ്ധ കുർബാനയും, ആരാധനയും അദ്ഭുത സാക്ഷ്യങ്ങളും ഗാന ശുശ്രൂഷകളും ഉണ്ടാകും. വൈകുന്നേരം 5 ന് കൺവൻഷൻ സമാപിക്കും.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഒരുക്കുന്ന പ്രത്യേക ശുശ്രൂഷകൾക്ക് ഡിവൈൻ ടീം നേതൃത്വം നൽകും. കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കും.

വിലസാം: ELUTEC, Yew Tree Avenue, Rainham Road South,Dagenham East, RM10 7FN

വിവരങ്ങൾക്ക്: ഫാ. ജോസ് അന്ത്യാകുളം 07472801507

റിപ്പോർട്ട്:അപ്പച്ചൻ കണ്ണഞ്ചിറ