ലണ്ടൻ: വാറ്റ് ഫോർഡിൽ താമസിക്കുന്ന ഷാജി ജേക്കബിന്റെ ഭാര്യ ബീന ഷാജി (55 ) നിര്യാതയായി. കഴിഞ്ഞ ഒന്നര വർഷത്തോളമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം കലശലായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ പതിനാറു വർഷമായി യുകെയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.
ലണ്ടൻ എഡ്ജ് വെയർ എൻഎച്ച്എസിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു ബീന. എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം ഇടയാർ സ്വദേശിയാണ് ബീനയുടെ ഭർത്താവ് ഷാജി ജേക്കബ്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. യൂണിവേഴ്സിറ്റി വിദ്യാർഥികളായ ജിബിനും ജീനയും. രണ്ടു ദിവസമായി ബീനയുടെ കുടുംബസുഹൃത്തുക്കൾ എല്ലാവരും തന്നെ വാറ്റ് ഫോർഡ് ഹോസ്പിറ്റലിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു. സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ അറിയിച്ചു. വാറ്റ്ഫോഡ് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി അംഗമാണ് പരേത.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ