+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിരമിക്കൽ പ്രായം കൂട്ടുന്നതിനോട് സ്വിറ്റ്സർലൻഡിലെ മുതിർന്നവർക്ക് യോജിപ്പില്ല

ബേണ്‍: വിരമിക്കൽ പ്രായം ഉയർത്തുന്നതിനോട് സ്വിസ് ജനതയിലെ മുതിർന്ന തലമുറയ്ക്ക് താത്പര്യമില്ലെന്ന് സർവേ റിപ്പോർട്ട്. 50നും 70 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ നടത്തിയ സർവേയിലാണ് ഭൂരിപക്ഷം പേരും റിട്ടയർമ
വിരമിക്കൽ പ്രായം കൂട്ടുന്നതിനോട് സ്വിറ്റ്സർലൻഡിലെ മുതിർന്നവർക്ക് യോജിപ്പില്ല
ബേണ്‍: വിരമിക്കൽ പ്രായം ഉയർത്തുന്നതിനോട് സ്വിസ് ജനതയിലെ മുതിർന്ന തലമുറയ്ക്ക് താത്പര്യമില്ലെന്ന് സർവേ റിപ്പോർട്ട്. 50നും 70 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ നടത്തിയ സർവേയിലാണ് ഭൂരിപക്ഷം പേരും റിട്ടയർമെന്‍റ് പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നത്.

വിരമിക്കൽ പ്രായം 65 വയസിലേക്ക് ഉയർത്തുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. ഭൂരിപക്ഷം പേരും എതിർത്തപ്പോൾ 60 ശതമാനം പുരുഷൻമാരും 32 ശതമാനം സ്ത്രീകളും മാത്രമാണ് അനുകൂലിച്ചത്.

സ്ത്രീകൾക്ക് 64 ആണ് സ്വിറ്റ്സർലൻഡിൽ ഇപ്പോൾ വിരമിക്കൽ പ്രായം. പുരുഷൻമാർക്ക് 65 വയസ് മുതലും വിരമിക്കാം. ഇതു രണ്ടും 65 ആക്കുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. 66 ആക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് 25 ശതമാനം സ്ത്രീകൾ അനുകൂല മറുപടി നൽകിയപ്പോൾ 40 ശതമാനം പുരുഷൻമാരും അനുകൂല മറുപടി നൽകി. 67 ആക്കുന്നതിനോട് 14 ശതമാനം സ്ത്രീകളും 30 ശതമാനം പുരുഷൻമാരും യോജിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ