+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ ഇറ്റലിക്ക് തുടക്കമായി

റോം: ഇറ്റലിയിലെ വിവിധ ഇന്ത്യൻ പ്രവാസി സംഘടനകൾ ചേർന്ന് ഫോമാ ഇറ്റലി എന്ന പേരിൽ സംഘടന രൂപീകരിച്ചു. ഒക്ടോബർ 14 ന് റോമിലെ Via di S. Croce in Gerusalemme 30 ൽ ചേർന്ന യോഗം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം
ഫോമാ ഇറ്റലിക്ക് തുടക്കമായി
റോം: ഇറ്റലിയിലെ വിവിധ ഇന്ത്യൻ പ്രവാസി സംഘടനകൾ ചേർന്ന് ഫോമാ ഇറ്റലി എന്ന പേരിൽ സംഘടന രൂപീകരിച്ചു. ഒക്ടോബർ 14 ന് റോമിലെ Via di S. Croce in Gerusalemme - 30 ൽ ചേർന്ന യോഗം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു.

ഇറ്റലിയിലെ പ്രവാസി സമൂഹം ഇന്നു നേരിടുന്ന ഗൗരവമേറിയ വിഷയങ്ങളിൽ തന്നാൽ ആകുന്നവിധം പാർലിമെന്‍റ് അംഗം എന്ന നിലക്ക് ആത്മാർഥമായ ഇടപെടലുകൾ നടത്തുമെന്നും പ്രശ്നങ്ങളിൽ അതിന്‍റെ മുൻഗണന അനുസരിച്ച് പരിഹാരത്തിന് ശ്രമിക്കുമെന്നും ടി.എൻ. പ്രതാപൻ പ്രവാസികൾക്ക് ഉറപ്പുനൽകി.

ജോസഫ് കരുമത്തി (ഡബ്ല്യുഎംസി) സ്വാഗതം ആശംസിച്ചു. കാപോ റോമ സെക്രട്ടറി ജോർജ് റപ്പായി ആശംസകൾ നേർന്നു. ഇറ്റലിയിലെ വിവിധ അസോസിയേഷനുകളിൽ നിന്നായി സാജു ഇടശേരി (അങ്കമാലി ഫ്രണ്ട്സ് ഇറ്റലി) , ജോമോൻ കുഴിക്കാട്ടിൽ, ജോസഫ് വലിയപറമ്പിൽ (ഒഐസിസി ) , ഷാജു പാറയിൽ, പ്രവീൺ പാലിയത്ത് ( ആലപ്പുഴ അസോസിയേഷൻ ), റോയ്സി സിബി, സിന്ധു വർഗീസ്,ജോബി ജോസ് (ഡബ്ല്യുഎംസി) തുടങ്ങിയവർ ഉൾപ്പെടെ നിരവധി സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സിഎഫ് ഡി സ്ഥാപകൻ ഡെന്നി ചെർപ്പണത്ത് നന്ദി പറഞ്ഞു.