ഡബ്ലിൻ : അയർലൻഡിന്റെ നാനാ ഭാഗങ്ങളിൽ കുടിയേറിയിരിക്കുന്ന കോട്ടയം നിവാസികളെ ഒരു കുടക്കീഴിൽ ആക്കി ഏകോപിപ്പിക്കുക, അവരുടെ ആവശ്യങ്ങളിൽ ഒരു കൈത്താങ്ങ് ആകുക എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കൂട്ടം യുവാക്കൾ ചേർന്നു സെപ്റ്റംബർ നാലിന് ബ്ലാഞ്ചഡ്സ്ടൗണ് കാൾട്ടണ് ഹോട്ടലിൽ ചേർന്ന ആദ്യ യോഗത്തിൽ തീരുമാനമെടുത്തു.
വളർച്ചയുടെ ആദ്യപടി ആയി കോട്ടയകാരായ ജനങ്ങളെ കണ്ടുപിടിക്കുവാനായി ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പും നിലവിൽ വന്നു. ഈ ഗ്രൂപ്പ് നല്ലൊരു ക്ലബായി വളർത്തുന്നതിന് അതിന്റെ തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിന്, ക്ലബ്ബിന്റെ ഉദ്ഘാടനം, ഭാരവാഹികൾ, അംഗത്വം എന്നിവ തീരുമാനിക്കുന്നതിന് വേണ്ടി ഒക്ടോബർ ആറിന് ബ്ലാഞ്ചഡ്സ്ടൗണ് സെന്റ് ബ്രിജിഡ്സ് ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 21 അംഗങ്ങളുള്ള ക്ലബ്ബിന്റെ പ്രഥമ കമ്മിറ്റി നിലവിൽ വരികയും അതിൽ നിന്നും 10 അംഗങ്ങളെ ഭാരവാഹികളായി ചുമതലപ്പെടുത്തുകയും ചെയ്തു.
ഭാരവാഹികളായി ജോസ് സിറിയക്(പ്രസിഡന്റ്), ദിബു മാത്യു(വൈസ് പ്രസിഡന്റ്), അലക്സ് ജേക്കബ് (സെക്രട്ടറി), ടോണി ജോസഫ് (ട്രഷറർ), ബിനോയ് ഫിലിപ്പ്(പിആർഒ),ആൻഡ്രൂസ് ജോജോ, ചാക്കോച്ചി പാന്പാടി, അബി തോമസ്, ഷെറിൻ മാത്യൂ, പിന്റൂ ജേക്കബ് എന്നിവരെ തെരഞ്ഞെടുത്തു.
കോട്ടയം ക്ലബ്ബിന്റെ ഉദ്ഘാടനവും, പ്രഥമ അംഗത്വ വിതരണവും കോട്ടയകാരുടെ അഭിമാനം വിളിച്ചോതുന്ന തരത്തിൽ ഏറ്റവും ഭംഗിയായി പുതുവത്സരത്തോട് അനുബന്ധിച്ച് 2020 ജനുവരി 25 ശനിയാഴ്ച നടത്തുവാനും തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ജോസ് സിറിയക് : 0872859136
അലക്സ് ജേക്കബ് : 0871237342
ബിനോയ് ഫിലിപ്പ് : 0876716564
റിപ്പോർട്ട് : ബിനോയ് ഫിലിപ്പ്