ന്യൂകാസിൽ: ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പതിനേഴാമത് ശാഖ ന്യൂകാസിലിൽ നിലവിൽ വന്നു. സമീക്ഷ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്ന പേരിൽ നിലവിൽ വന്ന ശാഖ ന്യൂകാസിലിലെ മെന്പേഴ്സിന് പുറമെ, ഡാർലിംഗ്ടണ്‍, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ മെന്പേഴ്സിനെ കൂടി ഉൾപ്പെടുത്തി സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ഒക്ടോബർ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടത്.
സെപ്റ്റംബർ 7, 8 തീയതികളിൽ ലണ്ടൻ, ഹീത്രുവിൽ നടന്ന ദേശീയ സമ്മേളനത്തിനുശേഷം നിലവിൽ വന്ന ബ്രാഞ്ചിന്റെ ഉദ്ഘാടനം സമീക്ഷ യുകെയുടെ ദേശീയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ നിർവഹിച്ചു. ഉദ്ഘാടനപ്രസംഗത്തിനുശേഷം സമീക്ഷ യുകെയെ കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള കമ്മിറ്റികളെ കുറിച്ചും സ്വപ്ന പ്രവീണ്‍ വിശദീകരിച്ചു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സംഘടനയുടെ മുൻകാലപ്രവർത്തനങ്ങളെ ക്കുറിച്ചും സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ചും വിശദമായി സംസാരിച്ചു. സമീക്ഷ നാഷണൽ കമ്മിറ്റി അംഗങ്ങളായ ബിജു ഗോപിനാഥ്, പ്രവീണ്‍ രാമചന്ദ്രൻ തുടങ്ങിയവർ സമീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചു വിശദീകരിച്ചു.
പുരോഗമന സാംസ്കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനുമായി ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ് മേഖലയിലെ ആദ്യബ്രാഞ്ചാണ് ന്യൂകാസിലിൽ രൂപം കൊണ്ടത്.
മലയാളം മിഷൻ യുകെയുടെ നിലവിലെ സെക്രട്ടറി എബ്രഹാം കുര്യന്േറയും, പ്രസിഡന്റ് മുരളിവെട്ടത്തിന്റെയും സഹായത്തോടെ മലയാളം സ്കൂൾ തുടങ്ങാനുള്ള നടപടികൾ സ്വപ്ന പ്രവീണിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കാനും ബ്രാഞ്ച് സംയുക്തമായി തീരുമാനമെടുത്തു. സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ബിജു ഗോപിനാഥ് സ്വാഗതവും ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ചൈസ് പ്രസിഡന്റ് വർഗീസ് ഒൗസേപ്പ് നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ചു സമീക്ഷ യുകെയുടെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ചിൽ പുതിയ നേതൃത്വം നിലവിൽ വരുകയും ചെയ്തു. സെക്രട്ടറി - എൽദോസ് പോൾ, പ്രസിഡന്റ്- ടോജിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി- പ്രസൂണ്‍ രാഘവൻ, വൈസ് പ്രസിഡന്റ് - വർഗീസ് ഒൗസേപ്പ്, ട്രെഷരാർ - ബിനോയ് മാത്യു.
റിപ്പോർട്ട്: ജയൻ എടപ്പാൾ