+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിസന്ധികളിൽ തളരാതെ ക്രിസ്തുവിന്‍റെ സജീവ സാക്ഷികളാകുക:കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ

വാത്സിംഗ്ഹാം: പ്രതിസന്ധികളിൽ തളരാതെ പരിശുദ്ധ കന്യാമറിയത്തെപ്പോലെ വിശ്വാസത്തിന്‍റെ സജീവ സാക്ഷികളാകുവാൻ സഭാ മക്കൾ തായാറാകണമെന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ
പ്രതിസന്ധികളിൽ തളരാതെ ക്രിസ്തുവിന്‍റെ സജീവ സാക്ഷികളാകുക:കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ
വാത്സിംഗ്ഹാം: പ്രതിസന്ധികളിൽ തളരാതെ പരിശുദ്ധ കന്യാമറിയത്തെപ്പോലെ വിശ്വാസത്തിന്‍റെ സജീവ സാക്ഷികളാകുവാൻ സഭാ മക്കൾ തായാറാകണമെന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ. വാത്സിംഗ്ഹാം മരിയൻ തീർഥാടന കേന്ദ്രത്തിലെ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു കർദിനാൾ.

സ്വർഗീയ രാജ്ഞിയായി പരിശുദ്ധ കന്യാമറിയം രൂപാന്തരപ്പെട്ടത് ഒരു ദിവസം കൊണ്ടായിരുന്നില്ല. നിരന്തരമായ ദൈവിക പദ്ധതികളോട് ചേർന്നുനിന്നുകൊണ്ടായിരുന്നു. ജീവിത യാത്രയിൽ സഹനങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോഴും ദൈവിക പദ്ധതികളോടു പരിശുദ്ധ കന്യാമറിയം ചേർന്നുനിന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുന്പോൾ കുരിശിൽ ചുവട്ടിലെ പരിശുദ്ധ കന്യാമറിയം നമ്മുടെ മാതൃകയും അഭയവുമാണ്. കന്യാമറിയത്തിന്‍റെ മാതൃക നാമും പിന്തുടരേണ്ടതായിരിക്കുന്നു. അതിലൂടെ ക്രിസ്തുവിന്‍റെ സജീവ സാക്ഷികളാകാൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജണിന്‍റെ വാത്സിംഗ്ഹാം മരിയൻ തീർഥാടനത്തിനും 89-ാമത് പുനരൈക്യ വാർഷികത്തിനും കർദിനാൾ മുഖ്യകാർമികത്വം വഹിച്ചു. മംഗളവാർത്താ ദേവാലയത്തിൽ നടന്ന പ്രാർഥന ശുശ്രൂഷകൾക്ക് യുകെ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ കാർമികത്വം വഹിച്ചു. തുടർന്നു കന്യാമറിയത്തിന്‍റെ തിരുസ്വരൂപവും വഹിച്ച് നടന്ന പദയാത്രയിൽ യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളിൽനിന്നുള്ള കുടുംബങ്ങൾ പങ്കുചേർന്നു.

വാത്സിംഗ്ഹാം നാഷണൽ ഷ്രൈനിൽ എത്തിചേർന്ന തീർഥാടന സംഘത്തെയും ക്ലീമിസ് ബാവയേയും വൈസ് ഹെക്ടർ മോൺ. ആർമിറ്റേജിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്നു കർദിനാളിന്‍റെ മുഖ്യകർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാ. തോമസ് മടുക്കംമൂട്ടിൽ, ചാപ്ലയിൻമാരായ രഞ്ചിത്ത് മഠത്തിറന്പിൽ, ഫാ. ജോൺസൺ മനയിൽ. ഫാ. ജോൺ അലക്സ് പുത്തൻവീട് എന്നിവർ സഹകാർമികരായിരുന്നു.

മതബോധന വിദ്യാർഥികൾക്കായി തയാറാക്കിയിരിക്കുന്ന വിശ്വാസ പരിശീലന ഡയറിയുടെ പ്രകാശനം ചടങ്ങിൽ കർദിനാൾ പ്രകാശനം ചെയ്തു. മലങ്കര കൗൺസിൽ വൈസ് പ്രസിഡന്‍റ് ജിജി ജേക്കബ് നന്ദി പറഞ്ഞു.