+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളോണിൽ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബർ 11 മുതൽ

കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയ്ക്കും ഒക്ടോബർ 11 ന് (വെള
കൊളോണിൽ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബർ 11 മുതൽ
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയ്ക്കും ഒക്ടോബർ 11 ന് (വെള്ളി) തുടക്കം കുറിക്കും. കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln) തിരുക്കർമങ്ങൾ.

എല്ലാ ദിവസവും വൈകുന്നേരം 6.30 നാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. എന്നാൽ ഒക്ടോബർ 13 ന് (ഞായർ) വൈകുന്നേരം 5 നായിരിക്കും തിരുക്കർമ്മങ്ങൾ. ഓരോ ദിവസത്തെ പ്രാർത്ഥനാ പരിപാടികൾ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേൽ നോട്ടത്തിലാണ് നടക്കുന്നത്.

കൊന്തനമസ്കാരത്തിന്‍റെ നാൾവഴി താഴെച്ചേർക്കുന്നു.

11 ന് (വെള്ളി) സെന്‍റ് ജോർജ്, ഡ്യൂസൽഡോർഫ്,
12 ന് (ശനി) സെന്‍റ് അൽഫോൻസാ, എർഫ്റ്റ്ക്രൈസ്
13 ന്(ഞായർ) വൈകുന്നേരം 5 ന് യുവഫാമിലി/സൺഡേസ്കൂൾ
14 ന്(തിങ്കൾ) സെന്‍റ് ചാവറ, കൊളോണ്‍
15 ന് (ചൊവ്വ) സെന്‍റ് തോമസ്, കൊളോണ്‍
16 ന്(ബുധൻ) സെന്‍റ് ആന്‍റണി പ്രാർത്ഥനാകൂട്ടായ്മ പോർസ്
17 ന് (വ്യാഴം) സെന്‍റ് അഗസ്റ്റിൻ, ബോണ്‍,
18 ന് (വെള്ളി) സെന്‍റ് പോൾ പ്രാർഥനാകൂട്ടായ്മ ലെവർകുസൻ
19 ന് (ശനി) യുവജനകൂട്ടായ്മ.

വൈകുന്നേരങ്ങളിൽ ദിവ്യബലിയും തുടർന്ന് കൊന്തനമസ്കാരവും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും.

സമാപന ദിവസമായ ഒക്ടോബർ 20 ന് (ഞായർ) വൈകുന്നേരം 4 ന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നേർച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികൾക്ക് 20 ന് കുടുംബ യൂണിറ്റ് സെന്‍റ് തോമസ് കൊളോണ്‍ നേത്വത്വം നൽകും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിൻ) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ) 0221 5904183.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ