+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയൻ സർക്കാരിന്‍റെ ആദരം

മിലാൻ : ആഫ്രിക്കൻ രാജ്യമായ സാംബിയായിൽ ആതുര സേവന രംഗത്തെ സ്തുത്യർഹ്യമായ സേവനം നടത്തിവരുന്ന മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയൻ സർക്കാരിന്‍റെ ആദരം. ഈരാറ്റുപേട്ട സ്വദേശിനിയായ സിസ്റ്റർ സംഗീത ചെറുവള്ളിൽ എ
മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയൻ സർക്കാരിന്‍റെ ആദരം
മിലാൻ : ആഫ്രിക്കൻ രാജ്യമായ സാംബിയായിൽ ആതുര സേവന രംഗത്തെ സ്തുത്യർഹ്യമായ സേവനം നടത്തിവരുന്ന മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയൻ സർക്കാരിന്‍റെ ആദരം.

ഈരാറ്റുപേട്ട സ്വദേശിനിയായ സിസ്റ്റർ സംഗീത ചെറുവള്ളിൽ എസിസിജി (ആൻസി മാത്യു) യെയാണ് ഇറ്റാലിയൻ സർക്കാർ "സ്റ്റെല്ലാ ദ ഇറ്റാലിയ സ്റ്റാർ ഓഫ് ഇറ്റലി' പദവി നൽകി ആദരിച്ചത്. സാംബിയയിലെ ഇറ്റാലിയൻ സ്ഥാനപതി ആന്‍റോണിയോ മാജിയോറെ സിസ്റ്റർ സംഗീതയ്ക്ക് പതക്കവും പ്രശംസാപത്രവും നൽകി.

ഈരാറ്റുപേട്ട തിടനാട് വെട്ടിക്കുളം ചെറുവള്ളിൽ മാത്യു അഗസ്റ്റിന്‍റെയും (അപ്പച്ചൻ) അന്നക്കുട്ടിയുടെയും മൂത്ത മകളാണ് സിസ്റ്റർ സംഗീത. ഇറ്റലിയിലെ മിലാൻ ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ കൊൽക്കത്ത പ്രൊവിൻസിൽ ഉപരിപഠനം പൂർത്തിയാക്കിയ സിസ്റ്റർ 2001 മുതൽ സാംബിയായിൽ ചിരുണ്ടു മിഷൻ ആശുപത്രിയിൽ സേവനം അനുഷ്ടിച്ചുവരികയാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി (1968) ചിരുണ്ടു മിഷൻ ആശുപത്രി സ്ഥാപിച്ച് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അതുരസേവന രംഗത്ത് പ്രവർത്തന നിരതമാണ്. സാന്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് ഇവരുടെ ആതുരസേവനവും ആശുപത്രിയും തീരെ ദരിദ്രരായ ഇവിടുത്തുകാർക്ക് വലിയ ആശ്വാസമാണ്. ഗതാഗത സൗകര്യങ്ങൾ നന്നേ കുറവായ ഈ മേഖലയിൽ 140 കീലോമീറ്റർ താണ്ടിയാലെ ഒരു ആശുപത്രി അഭയമാക്കാൻ സാധിക്കുകയുള്ളു.

1832 ലാണ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സാന്യാസി സഭ (Sisters of Charity of Saints Bartolomea Capitanio, Milan) സ്ഥാപിതമായത്. 187 വർഷം പഴക്കമുള്ള കമ്യൂണിറ്റിയിൽ ആഗോളതലത്തിൽ 3822 അംഗങ്ങളുണ്ട്. സിസ്റ്റർ അന്നമരിയാ വിഗാനോ ആണ് സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ