+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഈ വർഷത്തെ കുടുംബസംഗമം സെപ്റ്റംബർ 27,28 ,29 തീയതികളിൽ

ഡബ്ലിൻ .അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഫാമിലി കോൺഫറൻസ് ഡബ്ലിനിലുള്ള സെന്‍റ് വിൻസെന്‍റ്സ് കാസിൽനോക്ക് കോളജ് കാമ്പസിൽ സെപ്റ്റംബർ 27,28 ,29 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

27 ന് (വെള്ളി) വൈകുന്നേരം 5 കൊടിയേറ്റിനും 5.30 ന് സന്ധ്യാനമസ്‌കാരത്തിനും ശേഷം ഉദ്ഘാടനസമ്മേളനത്തോടെ ആരംഭിച്ച് സെപ്റ്റംബർ 30 ന് (ഞായർ) രാവിലെ 9. 30 ന് വിശുദ്ധ കുർബാനാനന്തരം റാലിയോടും സമാപനസമ്മേളനത്തോടും കൂടി പര്യവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തുവരുന്നത് .

"ദൈവത്തോടൊപ്പം നടക്കുക " (ഉല്പത്തി 5 :24 ) എന്നതാണ് മുഖ്യ ചിന്താവിഷയം. ഇടവക മെത്രാപോലീത്ത ഡോ.മാത്യൂസ് മോർ അന്തിമോസിന്‍റെ സാന്നിധ്യവും ഭദ്രാസനത്തിലെ വൈദീകരുടെ നേതൃത്വവും മുഖ്യ ചിന്താ വിഷയത്തെ അധികരിച്ചു ഫാ. വിജി വർഗിസ്‌ ഈപ്പൻ (സിഎസ്ഐ ഇടവക ഡബ്ലിൻ ) ക്ലാസുകൾക്ക് നേതൃത്വം നൽകും.

വെള്ളി ,ശനി ദിവസങ്ങളിലായി മുതിർന്നവർക്കും,യുവജനങ്ങൾക്കും സൺ‌ഡേ സ്കൂൾ കുട്ടികൾക്കും തരംതിരിച്ചുള്ള ക്ലാസുകൾ,ബൈബിൾ ക്വിസ് ,ബൈബിൾ റഫറൻസ് മത്സരങ്ങൾ,ചിന്താ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങൾ എന്നിവയ്ക്കു പുറമെ സൺ‌ഡേ സ്കൂൾ കുട്ടികളുടെ കൃസ്തീയ ഗാനമേളയും വാദ്യോപകരണമേളയും വിവിധയിനം കലാപരിപാടികൾ തുടങ്ങിയ ഇനങ്ങളും ഈ വർഷത്തെ കുടുംബസംഗമത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

ഭദ്രാസന തലത്തിലും ഇടവകതലത്തിലും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഫാമിലി കോൺഫറൻസ് അനുഗ്രഹകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സെക്രട്ടറി ഫാ .ബിജു മത്തായി പാറേക്കാട്ടിൽ ട്രസ്റ്റീ അഡ്വ . ബിനു ബി .അന്തിനാട്ടു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്:പോൾ പീറ്റർ