+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വർണവിസ്മയങ്ങൾ തീർത്ത് നീനാ കൈരളിയുടെ 'ഓണവില്ല് 2019'

നീനാ (കൗണ്ടി ടിപ്പററി): നീനാ സ്‌കൗട്ട് ഹാളില്‍ നടന്ന ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾ 'ഓണവില്ല് 2019' പാരമ്പര്യത്തനിമയും പ്രൗഡിയും വിളിച്ചോതുന്നതായിരുന്നു.തിരുവാതിര,ഓണപ്പാട്ട്, മലയാളമങ്കമാർ അ
വർണവിസ്മയങ്ങൾ തീർത്ത് നീനാ  കൈരളിയുടെ 'ഓണവില്ല് 2019'
നീനാ (കൗണ്ടി ടിപ്പററി): നീനാ സ്‌കൗട്ട് ഹാളില്‍ നടന്ന ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾ 'ഓണവില്ല് 2019' പാരമ്പര്യത്തനിമയും പ്രൗഡിയും വിളിച്ചോതുന്നതായിരുന്നു.

തിരുവാതിര,ഓണപ്പാട്ട്, മലയാളമങ്കമാർ അണിയിച്ചൊരുക്കിയ നൃത്തം, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേല്‍ക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ വർണ വിസ്മയം തീർത്തു.

ആഘോഷ ദിവസം നടന്ന വിവിധ ഓണക്കളികൾ പങ്കെടുത്തവരെയും കാണികളെയും ഒരുപോലെ ആവേശക്കൊടുമുടിയിൽ എത്തിച്ചു.ഉച്ചയ്ക്ക് നടന്ന ഓണസദ്യ ഏവരെയും രുചിയുടെ അത്ഭുതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

വിവിധ മത്സരങ്ങളില്‍ വിജയിച്ച ടീമിനുള്ള ട്രോഫിയും വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തതോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

പാരമ്പര്യത്തനിമയോടുകൂടിയ ആഘോഷങ്ങള്‍ ഏവരെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകുകയും ഒപ്പംതന്നെ പുതുതലമുറയ്ക്ക് ഓണത്തിന്‍റെ സന്ദേശവും ഒരുമയും സാഹോദര്യവും കാട്ടികൊടുക്കുകയും ചെയ്തു.

2018-’19 വര്‍ഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്‍റോ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2019-'20 വർഷത്തെ നീനാ കൈരളിയുടെ ഭാരവാഹികളായി റിനു കുമാരൻ രാധാനാരായണൻ, വിമൽ ജോൺ, വിശാഖ് നാരായണൻ, വിനീതാ പ്രമോദ്, അഞ്ജിത എബി എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്:ജയ്സൺ കിഴക്കയിൽ