ഗോൾവേ : ജിഐസിസിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഓണാഘോഷം, ഈ വർഷം സെപ്റ്റംബർ 14ന് ഗോൾവേ സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ വച്ചു ബഹുജന പങ്കാളിത്തത്തോടെയും ഒത്തൊരുമയോടും ആഘോഷിച്ചു. ഗോൾവേ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 400 റോളം ആളുകൾ ഒഴുകിയെത്തിയ ഓണാഘോഷം മലയാളിയുടെ പാരന്പര്യ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും നേർകാഴ്ചയായി.
രാവിലെ 9.30 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. തുടർന്നു നടന്ന അത്യന്തം ആവേശകരമായ വടംവലി മത്സരത്തിൽ കൗണ്ടി ഗോൾവേയുടെ വിവിധ മേഖലയിൽ നിന്നും എത്തിച്ചേർന്ന ടീമുകൾ പങ്കെടുത്തു. പുരുഷൻമാരുടെ ടീമിൽ നിന്നും തോമസ് ജോസഫ് നയിച്ച ഗോൾവേ വെസ്റ്റ് ടീമും, സ്ത്രീകളുടെ ടീമിൽ ബിനു ജോമിറ്റ് നയിച്ച ഗോൾവേ ഈസ്റ്റും വടംവലിയിൽ ജേതാക്കളായി. വിജയികൾക്കു കാഷ് അവാർഡും, മെഡലുകളും, ജിഐസിസി ട്രോഫിയും നൽകുകയുണ്ടായി. ഡബ്ലിനിലെ പ്രമുഖ കേറ്ററിംഗ് സ്ഥാപനമായ റോയൽ കേറ്റേറേഴ്സ് ഒരുക്കിയ ഓണസദ്യ വിഭവസമൃദ്ധമായിരുന്നു.
ഉച്ചകഴിഞ്ഞു നടന്ന കലാപരിപാടികൾക്കു സെക്രട്ടറി റോബിൻ ജോസ് സ്വാഗതം ആശംസിച്ചു. ജിഐസിസി പ്രസിഡന്റ് ജോസഫ് തോമസ് ഉദ് ഘാടനം നിർവഹിച്ചു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികൾ ഓണാഘോഷത്തിനു മിഴിവേകി. അയർലൻഡിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സോൾ ബീറ്റ്സ് അവതരിപ്പിച്ച ലൈവ് ഗാനമേള ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. ജിഐസിസി ജന:സെക്രട്ടറി അരുണ് ജോസഫ് എത്തിച്ചേർന്നവർക്കെല്ലാം നന്ദി അറിയിച്ചു.
ജിഐസിസി ആഭിമുഖ്യത്തിൽ 2019 മാർച്ചു മാസത്തിൽ നടത്തിയ ചിത്രരചന പെയിന്റിംഗ് മത്സരങ്ങളിൽ ( INSPIRATION 2019) വിജയികളായ കുട്ടികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. ജിഐസിസി യുടെ നേതൃത്വത്തിൽ നടക്കുന്ന മലയാളം ക്ലാസിലെ കുട്ടികൾക്ക് പഠനമികവിനുള്ള സമ്മാനങ്ങൾ നൽകുകയും മലയാളം അധ്യാപകരെ ആദരിക്കുയും ചെയ്തു. 2019 വിദ്യാഭ്യാസ വർഷത്തിൽ ലീവിംഗ് സെർട്ട് വിജയകരമായി പൂർത്തിയാക്കിയ കുട്ടികളെ ആദരിച്ചു.
ജിഐസിസിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കേരളത്തിൽ ശാരീരികമായി വെല്ലുവിളികൾ നേരിടുന്നവർ സ്വഭവനങ്ങളിൽ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹാർദ സീഡ് പേനകൾ ഓണാഘോഷത്തിൽ പങ്കെടുത്തവർക്കു നൽകുകയുണ്ടായി. ജാതി മത വ്യത്യാസമില്ലാതെ ഒരുമയോടെ ജിഐസിസിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം വൻവിജയമാക്കിയ എല്ലാവർക്കും ജിഐസിസി കമ്മറ്റി നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്