സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കൾച്ചറൽ അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികൾ ആവേശപൂർവം നെഞ്ചിലേറ്റി. 700 ലധികം പേർ പങ്കെടുത്ത ഓണാഘോഷം, കേരളീയ സംസ്കാരം വിളിച്ചോതുന്ന നൃത്ത വിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാർത്ഥത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണം വർണോജ്ജ്വലമായി.
മനസിൽ നിറയെ ആഹ്ലാദവും എന്നും ഓർത്തുവയ്ക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10ന് മിനി ബാബുവിന്‍േറയും ജോബ് കറുകപറന്പിലിന്േറയും ഷൈജു ജേക്കബിന്േറയും നേതൃത്വത്തിൽ പൂക്കളമിട്ട് ആരംഭിച്ചു. തുടർന്നു നടന്ന പെതുസമ്മേളനം നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തത് വൈസ് പ്രസിഡന്റ് ബിജൂ മാത്യൂസ് ആയിരുന്നു. പ്രസിഡന്റ് ചന്ദ്രിക ഗൗരിയമ്മയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ബിജൂ മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സെക്രട്ടറി സോക്രട്ടീസ് സ്വാഗതം പറയുകയും മാതാപിതാക്കളുടെ പ്രതിനിധിയായിയെത്തിയ റിട്ട: ഹൈസ്കൂൾ അധ്യാപകൻ വർഗീസ് പുതുശേരി അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു. ജോ. ട്രഷറർ സോഫി നൈജോ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ട്രഷറർ ജ്യോതിസ് ജോസഫ്, അക്കാദമി കോ-ഓഡിനേറ്റർ ബിജു മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.
പൊതു സമ്മേളനത്തിനു ശേഷം സ്പോർട്സ് കണ്‍വീനർ അനിൽ പുതുശേരിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും, പുരുഷ·ാരുടെയും ആവേശോജ്ജ്വലമായ വടം വലി ഓണാഘോഷത്തിന് ഇരട്ടി മധുരമേകി.
ഫുഡ് ഓർഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ജോസ് വർഗ്ഗീസിന്റെയും സാബു അബ്രഹമിന്റെയും നേതൃത്വത്തിൽ ചിന്നാസ് കേറ്ററിംഗ് ഓരുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂർണ സംതൃപ്തി ഏവർക്കും കൈവന്നു. തുടർന്ന് പ്രോഗ്രാം കോ-ഓഡിനേറ്റർമായ ബിനോയ് ചാക്കോയുടെയും റിന്േറാ റോക്കിയുടെയും നേതൃത്വത്തിൽ കേരള ക്ലാസിക്കൽ ഫ്യൂഷൻ നൃത്ത വിരുന്നിന്റെ അകന്പടിയോടെ മഹാബലിയെ വരവേറ്റതോടു കൂടി കലാപരിപാടികൾ ആരംഭിച്ചു.
ദർശിക രാജശേഖരത്തിന്റെയും കലാഭവൻ നൈസിന്റെയും ശിക്ഷണത്തിൽ കെസിഎ അക്കദമിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കിഴടക്കി. സജി ജോസഫ് ചക്കാലയിൽ മഹാബലിയായി വേഷമിട്ടു പിആർഒ സുദീപ് അബ്രാഹം, എക്സിക്കുട്ടീവ് അംഗങ്ങളായ ജോസ് ആന്റണി, സജി മത്തായി, റെജി ജോർജ്ജ്, രാജീവ് വാവ എന്നിവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു. കേരളാ കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4ന്
നടക്കും.