നൊയസ്: വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ നൊയസ് മലയാളം സ്കൂളിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴിന് തിരുവോണം ആഘോഷിച്ചു. കുട്ടികളുടെ മൽസരക്കളികളും സ്വന്തമായി വിളയിച്ച പച്ചക്കറികളുടെ ലേലവുമായി ഓണാഘോഷത്തിന് വൈകുന്നേരം നാലുമണിയ്ക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ എബ്രഹാം സ്വാഗതം പറഞ്ഞു. സ്കൂൾ പ്രസിഡന്റ് മോനി എബ്രഹാം, മലയാളം സ്കൂൾ അധ്യാപകരായ അജിപ്രസാദ്,മേരി ജെയിംസ്, കുഞ്ഞുമോൾ, ഓണക്കമ്മറ്റിയംഗങ്ങൾ ഒക്കെകൂടി ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
നിലവിളക്കും നിറപറയും, പൂക്കളവുമൊരുക്കിയ ഹാളിലേയ്ക്ക് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകന്പടിയോടെ മാവേലിത്തന്പുരാനെ എതിരേറ്റ് തരുണിമണികൾ അവതരിപ്പിച്ച തിരുവാതിര നൃത്തം മാവേലിത്തന്പുരാന്റെ മാത്രമല്ല സദസിന്റെയും മനസുകളിർപ്പിച്ചു.
അജിപ്രസാദ് ഓണസന്ദേശവും, മേരി ജെയിംസ് ആശംസകളും അർപ്പിച്ചു പ്രസംഗിച്ചു.കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധയിനം നൃത്തങ്ങൾ, ഗാനാലാപനം, വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങൾ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. വിഭവസമൃദ്ധമായ ഓണവിഭവം തൂശനിലയിലാണ് വിളന്പിയത്. രണ്ടുതരം പായസം ആഘോഷത്തെ മധുരതരമാക്കി.
മേഘ മഠത്തിൽ, അജിത സൈലേഷ് എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു. കമ്മിറ്റിയംഗം ദീപ, അന്പിളി എന്നിവർ നന്ദി പറഞ്ഞു. മാവേലിയായി ബോസ് പത്തിച്ചേരിൽ വേഷമിട്ടു. ഇന്ദു, മണി, അജിത, സൈലേഷ്,അന്പിളി, ഗുണശേഖർ, ദീപ, അജി, മോനി എബ്രഹാം, കുഞ്ഞുമോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ