ലെസ്റ്റർ: യുകെയിലെ ആൽമീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ’ഓണോത്സവം 2019 ’ പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസിൽ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും എസ്ടിഎഫ്എസ്സി ലെസ്റ്ററിന്റെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.
പതിറ്റാണ്ടുകളായി ലെസ്റ്റർ പാർലമെന്റ് പ്രതിനിധിയായും, ബ്രിട്ടീഷ് രാഷ്ട്രീയ-സാമൂഹ്യ-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കകുകയും, ന്യുനപക്ഷ വിഭാഗത്തിനായി ശക്തമായ നിലപാടുണർത്തുകയും ചെയ്തുപോരുന്ന കീത്ത് വാസ് എംപി, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരി ജനറാളുമായ മോണ്‍. ജോർജ് ചേലക്കൽ എന്നിവർ എസ്ടിഎഫ്എസ്സിന്റെ ഓണോത്സവത്തിൽ മുഖ്യാതിഥികളായി പങ്കുചേർന്നു.
ഓണാഘോഷങ്ങളിൽ ഇന്ത്യയിലും ബ്രിട്ടനിലുമായി പങ്കെടുക്കുവാൻ ലഭിച്ച അവസരങ്ങളിൽ ഹൃദയത്തിൽ തട്ടിയ ആനന്ദവും, അസൂയാവഹമായ ഒത്തൊരുമയും, അവാച്യമായ സംസ്കാരിക സന്പന്നതയും, മലയാള മനസുകളിലെ സ്നേഹോഷ്മളതയും മറ്റെല്ലാ ആഘോഷങ്ങളെക്കാളും വേറിട്ടതായും, അർഥപൂർണമായ അനുഭവവുമായതും കീത്ത് വാസ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിച്ചു. സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംശിക്കുന്നതായും കീത്ത് വാസ് പറഞ്ഞു.
ദേശീയ സ്നേഹവും സാഹോദര്യവും തത്വസംഹിതകളിൽ അന്തർ ലയിച്ചിരിക്കുന്ന ന·യുടെ പര്യായങ്ങളായ ഓണം പോലുള്ള ആഘോഷങ്ങൾ അവാച്യമായ സ്നേഹത്തിന്റെ നീരുറവയാണെന്നും കാലഘട്ടത്തിൽ പ്രതീക്ഷയും സ്വപ്നങ്ങളും നൽകുന്ന നേരിന്റെയും നെറിവിന്റെയും ഒരുത്സവമാണിതെന്നും ജോർജ് ചേലക്കൽ അച്ചൻ അനുസ്മരിച്ചു. ആൽമീയ വിശ്വാസത്തിന്റെ കുടക്കീഴിൽ നിന്ന് കൊണ്ട് സാംസ്കാരിക തലത്തിലും സാമൂഹിക തലത്തിലും പ്രതിബദ്ധത പുലർത്തുകയും ദേശീയ സ്നേഹത്തോടൊപ്പം സാഹോദര്യ മൈത്രിപുലർത്തുകയും ചെയ്യുന്ന ന·യുടെ പ്രവർത്തനങ്ങൾ എസ്ടിഎഫ്എസ്സിൽ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നതായും ജോർജ് അച്ചൻ അഭിപ്രായപ്പെട്ടു.
ക്ലബംഗങ്ങൾ തന്നെ പാകം ചെയ്ത കേരളത്തനിമയിൽ സന്പന്നവും വിഭവ സമൃദ്ധവും ഏറെ ആസ്വദിക്കുകയും ചെയ്ത ഓണസദ്യ ഏവരുടെയും രുചികൂട്ടായത് ഈ ആഘോഷത്തിലെ ഹൈലൈറ്റായി.
ക്ലബ്ബിലെ വനിതാംഗങ്ങൾ ചേർന്ന് മനോഹരമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട് നാന്ദി കുറിച്ച ’ഓണോത്സവം -2019’ ആഘോഷം കൊട്ടും കൊരവയും, ആർപ്പു വിളികളുമായി എഴുന്നള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി. അഞ്ജലിറ്റ ജോസഫ് ഈശ്വര ഗാനം ആലപിച്ചുകൊണ്ട് ആഘോഷത്തിന് ആൽമീയ നിറവ് പകർന്നു. ആഘോഷത്തിലേക്ക് വിശിഷ്ടാതിഥികൾക്കും, ക്ലബ്ബ് അംഗങ്ങൾക്കും ഹൃദ്യമായ സ്വാഗതം എൽന സ്റ്റാൻലി ആശംശിച്ചു. വിശിഷ്ടാതിഥികളുടെ അനുഗ്രഹീത സാന്നിധ്യത്തിനും, സന്ദേശങ്ങൾക്കും കൂടാതെ ആഘോഷം വർണാഭമാക്കിയ ഓരോ വ്യക്തികൾക്കും ലിയോണ്‍ ജോർജ് നന്ദി പ്രകാശിപ്പിച്ചു.
മാവേലി മന്നനോടൊപ്പം വിശിഷ്ടാഥിതികളും ചേർന്നു നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ഗംഭീരമായ തുടക്കമായി. ലിയോ സുബിൻ ബൊക്കെ നൽകി മുഖ്യാതിഥിയായ കീത്ത് വാസ് എംപിയെ സ്വീകരിച്ചു. ടോയൽ ടോജോ നൽകിയ ഓണസന്ദേശം അനുസ്മൃതികളുണർത്തുന്നതും ഹൃദ്യവുമായി.
തുടർന്ന് അരങ്ങേറിയ കലാ വിരുന്നിൽ എസ്ടിഎഫ്എസ്സ് കുട്ടികളും അംഗങ്ങളും ചേർന്നു അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ മികവുറ്റതാക്കിയ അവതരണങ്ങൾ, കലാകാര·ാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ് ഡാൻസുകൾ, നാടോടി നൃത്തം, ഓണ പാട്ട്, തിരുവാതിര, നാടൻ പാട്ട് ഡാൻസ് എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.
കാവൻട്രി മേളപ്പെരുമയുടെ കലാകാർ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തെ വർണാഭമാക്കി. ശിങ്കാരിമേളത്തിന്റെ താളപ്പെരുമ സമ്മാനിച്ച ആവേശത്തിന്റെ പിരിമുറുക്കവും, നൃത്ത-താളങ്ങളുടെ ചുവടുവെപ്പുകളും ഏവരെയും ആനന്ദലഹരിയിൽ ആറാടിച്ചു.
സുബിൻ തോമസ്, സന്തോഷ് മാത്യു, ഷിബു, ജോമി ജോണ്‍, ജോബി എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു. സ്റ്റാൻലി പൈന്പിള്ളി (ലൈഫ് ലൈൻ), പ്രിൻസ് (ഒക്കിനാവൻ ഷോരൻ റിയു, കരാട്ടെ ) എന്നിവർ പ്രായോജകരായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ടിന് അഭിലാഷ് പോളും, ഓണ സദ്യക്കു ജോസഫ് ജോസ്, അബ്രാഹം ജോസ്, വിജയ്, ബിറ്റോ, ജിജി എന്നിവരും നേതൃത്വം നൽകി.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങൾക്കുള്ള ഉപഹാരങ്ങൾ കീത്ത് വാസ് വിതരണം ചെയ്തു. വൈകുന്നേരം ഒന്‍പതരയോടെ ഗംഭീരമായ ഓണോത്സവം സമാപിച്ചു.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ