+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ "പൂ​രം2019' ശ​നി​യാ​ഴ്ച കൊ​ടി​ക​യ​റും

ആ​ഷ്ഫോ​ർ​ഡ്: കെ​ന്‍റെ കൗ​ണ്ടി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 15ാം ഓ​ണാ​ഘോ​ഷം (പൂ​രം2019) സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മ
ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ
ആ​ഷ്ഫോ​ർ​ഡ്: കെ​ന്‍റെ കൗ​ണ്ടി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 15ാം ഓ​ണാ​ഘോ​ഷം (പൂ​രം2019) സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ആ​ഷ്ഫോ​ർ​ഡ് നോ​ർ​ട്ട​ൻ നാ​ച്ച്ബു​ൾ(Norton Knatchbull School) സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (മാ​വേ​ലി ന​ഗ​ർ) സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

രാ​വി​ലെ 9.30ന് ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ പൂ​രം 2019 ന് ​തു​ട​ക്കം കു​റി​ക്കും. ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി കു​മാ​ർ (പ്ര​സി​ഡ​ന്‍റ്) ആ​ൻ​സി സാം (​വൈ​സ് പ്ര​സി​ഡ​ന്‍റ്) ജോ​ജി കോ​ട്ട​ക്ക​ൽ(​സെ​ക്ര​ട്ട​റി) സു​ബി​ൻ തോ​മ​സ്(​ജോ. സെ​ക്ര​ട്ട​റി) ജോ​സ് കാ​നു​ക്കാ​ട​ൻ(​ട്ര​ഷ​റാ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. മാ​വേ​ലി, വി​വി​ധ പ്ര​ച്ഛ​ന്ന വേ​ഷ​ധാ​രി​ക​ൾ, ബാ​ലി​ക​മാ​രു​ടെ താ​ല​പ്പൊ​ലി, മു​ത്തു​ക്കു​ട, ക​ലാ​രൂ​പ​ങ്ങ​ൾ, ചെ​ണ്ട​മേ​ളം എ​ന്നി​വ ഘോ​ഷ​യാ​ത്ര​യ്ക്ക് അ​ക​ന്പ​ടി സേ​വി​ക്കും.

തു​ട​ർ​ന്ന് നാ​ട​ൻ പാ​ട്ടു​ക​ൾ, കു​ട്ടി​ക​ൾ മു​ത​ൽ നാ​ട്ടി​ൽ നി​ന്നെ​ത്തി​യ മാ​താ​പി​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു ത​ല​മു​റ​യെ ഒ​രേ വേ​ദി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ​യ്ക്കു​ശേ​ഷം കു​ട്ടി​ക​ളു​ടെ​യും പു​രു​ഷ·ാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​വും തൂ​ശ​നി​ല​യി​ൽ വി​ള​ന്പി​കൊ​ണ്ടു​ള്ള വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ദ്ധ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും വാ​ഗ്മി​യും ലൗ​ട്ട​ൻ(Loughton) മു​ൻ മേ​യ​റു​മാ​യ ഫി​ലി​പ്പ് ഏ​ബ്ര​ഹാം മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റു​മാ​യ സ​ജി കു​മാ​ർ ഗോ​പാ​ല​ൻ ര​ചി​ച്ച് ബി​ജു കൊ​ച്ചു​തെ​ള്ളി​യി​ൽ സം​ഗീ​തം ന​ൽ​കി​യ അ​വ​ത​ര​ണ​ഗാ​നം, സൗ​മ്യാ ജി​ബി, ജെ​സ്സി​ന്താ ജോ​മി എ​ന്നി​വ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ അ​ന്പ​തോ​ളം ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന രം​ഗ​പൂ​ജ എ​ന്നി​വ​യോ​ട് പൂ​രം 2019 ന് ​തി​ര​ശീ​ല ഉ​യ​രും.

തി​രു​വാ​തി​ര, ബം​ഗ​റാ ഡാ​ൻ​സ്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സ്കി​റ്റു​ക​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി വ്യ​ത്യ​സ്ത ക​ലാ​വി​രു​ന്നു​ക​ളാ​ൽ പൂ​രം 2019 ക​ലാ ആ​സ്വാ​ദ​ക​ർ​ക്ക് സ​ന്പ​ന്ന​മാ​യ ഓ​ർ​മ്മ​യാ​യി മാ​റു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ൻ മാ​ത്യൂ​സ് അ​റി​യി​ച്ചു.

മ​ന​സി​നും ക​ണ്ണി​നും ക​ര​ളി​നും കു​ളി​രേ​കു​ന്ന ദൃ​ശ്യ ശ്രാ​വ്യ വി​ഭ​വ​ങ്ങ​ളു​മാ​യി ആ​ഷ്ഫോ​ർ​ഡ് അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. ഈ ​മ​ഹാ​ദി​ന​ത്തി​ലേ​ക്ക് ക​ലാ സ്നേ​ഹി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും മാ​വേ​ലി ന​ഗ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളും എ​ക്സി. ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം:

The Norton Knatch ball School
Hythe Road
Ashford Kent
Tn24 0QJ

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ് മാ​ത്യു