+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎംസിഎ ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്ന്

മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും സെപ്റ്റംബർ 7ന് (ശനി) വിഥിൻഷോയിലെ ഫോറം സെന്ററിൽ ന
എംഎംസിഎ ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്ന്
മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും സെപ്റ്റംബർ 7ന് (ശനി) വിഥിൻഷോയിലെ ഫോറം സെന്ററിൽ നടക്കും.

രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളും തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.

ഓണാഘോഷത്തിന്‍റേയും എംഎംസിഎയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡൻറ് അലക്സ് വർഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കും. മുൻ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും. ലെവൽ, ജിസിഎസ്ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങിൽ വച്ച് ആദരിക്കും. ട്രഷറർ സാബു ചാക്കോ ചടങ്ങിന് നന്ദി പറയും

തുടർന്നു എംഎംസിഎ ഡാൻസ് സ്കൂളിലെയും മറ്റു കുട്ടികളുടേയും മുതിർന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
എംഎംസിഎയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ടീം എംഎംസിഎ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

വിവരങ്ങൾക്ക്: അലക്സ് വർഗീസ് 07985641921, ജനീഷ് കുരുവിള 07727683941, സാബു ചാക്കോ 07853302858.

സ്ഥലത്തിന്‍റെ വിലാസം: FORUM CENTRE, SIMONS WAY, WYTHENSHAWE,
MANCHESTER, M22 5RX.

പി.കെ. ഹരികുമാർ