ഡബ്ലിൻ: കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനർജനിയിലും പെടുത്തി ഐഒസി-ഒഐസിസി അയർലൻഡ് പറവൂരിൽ നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചതായി ഒഐസിസി ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, വൈസ് പ്രസിഡന്റെ പി.എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽപറന്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ജേക്കബ്, ബാബു ജോസഫ്, ജിംസണ് ജെയിംസ്, വിൻസന്റ് സണ്ലേറി, സുബിൻ ജേക്കബ് തുടങ്ങിയവർ അറിയിച്ചു.
ചടങ്ങിൽ പറവൂർ എംഎൽഎ വിഡി. സതീശൻ അധ്യക്ഷത വഹിച്ചു. ഒഐസിസി-ഐഒസി പ്രസിഡന്റ് എം.എം. ലിങ്ക് വിൻസ്റ്റാർ സ്വാഗതം ആശംസിച്ചു. മുൻ എംപി കെ.പി. ധനപാലൻ ആശംസകൾ അർപ്പിച്ചു. പറവൂരിൽ മാച്ചാതുരുത്തിലെ സീമ ശ്രീദേവിക്കാണ് ഭവനം പണിതു നൽകിയത്.
റിപ്പോർട്ട്: സാൻജോ മുളവരിക്കൽ