ബർമിംഗ്ഹാം: പരി. അമ്മയുടെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിതനവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്വെൻഷൻ ഇത്തവണ മാതൃസ്നേഹത്തിന്റെ കൃപാവർഷത്തിനൊരുങ്ങി സെപ്റ്റംബർ 14 ന് നടക്കും. ഫാ.സോജി ഓലിക്കൽ കണ്വൻഷൻ നയിക്കും. ബർമിംഗ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്ലി കണ്‍വൻഷനിൽ പങ്കെടുക്കും.
നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുന്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കണ്‍വൻഷനിൽ ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോണ്സൻ ജോസഫ് , സൂര്യ ജോണ്സൻ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കണ്വൻഷൻ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്വൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്വെൻഷൻ സമാപിക്കും. കണ്‍വെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ മാസത്തിലെ കണ്‍വെൻഷനായി സെപ്റ്റംബർ 14 ന് രണ്ടാം ശനിയാഴ്ച ബർമിംഗ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ് :
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം ..( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക്:
ജോണ്സൻ +44 7506 810177?
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
റിപ്പോർട്ട്: ബാബു ജോസഫ്