+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിയിൽ സർക്കാർ രൂപീകരണത്തിന് ചൊവ്വാഴ്ച വരെ സമയം

റോം: ഇറ്റലിയിൽ സർക്കാർ രൂപീകരിക്കാൻ ചൊവ്വാഴ്ച വരെ പ്രസിഡന്‍റ് സെർജിയോ മാറ്ററെല്ല സമയം അനുവദിച്ചു. അന്‍റോണിയോ കോണ്‍ടെ സർക്കാർ രാജിവച്ചതിനു പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയും ഫൈവ് സ്റ്റാർ മൂവ്മെന്
ഇറ്റലിയിൽ സർക്കാർ രൂപീകരണത്തിന് ചൊവ്വാഴ്ച വരെ സമയം
റോം: ഇറ്റലിയിൽ സർക്കാർ രൂപീകരിക്കാൻ ചൊവ്വാഴ്ച വരെ പ്രസിഡന്‍റ് സെർജിയോ മാറ്ററെല്ല സമയം അനുവദിച്ചു. അന്‍റോണിയോ കോണ്‍ടെ സർക്കാർ രാജിവച്ചതിനു പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയും ഫൈവ് സ്റ്റാർ മൂവ്മെന്‍റും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ നടത്തി വരികയാണ്.

സർക്കാർ രൂപീകരണത്തിന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ പ്രസിഡന്‍റിനെ കണ്ട് അവകാശമുന്നയിച്ചിരുന്നുവെങ്കിലും ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നു തന്നെ അറിയിച്ചിരുന്നു. ഇരു പാർട്ടികളും സർക്കാർ രൂപീകരണത്തിന് കടുത്ത ഉപാധികളാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വിവിധ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് മാറ്ററെല്ല അറിയിച്ചിരിക്കുന്നത്. സർക്കാർ രൂപീകരണത്തിന് അതിനുള്ളിൽ ധാരണയാകുന്നില്ലെങ്കിൽ പാർലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഭാവി ഭരണ സഖ്യത്തിന് വ്യക്തമായ പൊതു പദ്ധതിയുണ്ടാകണമെന്നും, അതു പാർലമെന്‍റിൽ പാസാക്കണമെന്നുമാണ് പ്രസിഡന്‍റ് നിർദേശിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ