ബർലിൻ: യൂറോപ്പിന് കൂടുതൽ മാനുഷികമായ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കണമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ. ബർലിൻ മതിൽ പൊളിച്ചതിന്റെ മുപ്പതാം വാർഷികം ആഘോഷിക്കാൻ ഹംഗറി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനും ചടങ്ങിൽ പങ്കെടുത്തു. കുടിയേറ്റവിഷയത്തിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരാണ് മെർക്കലും ഓർബനും.കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് ഓർബൻ. ഈ പശ്ചാത്തലത്തിലാണ് മാനുഷിക മുഖത്തിനായുള്ള മെർക്കലിന്റെ ആഹ്വാനംശ്രദ്ധേയമാകുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ