മോസ്കോ: വേൾഡ് മലയാളി ഫെഡറേഷന്റെ റഷ്യൻ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. തലസ്ഥാനമായ മോസ്കോയിൽ നടന്ന വർണാഭമായചടങ്ങിൽ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ്പള്ളികുന്നേൽ റഷ്യൻ പ്രൊവിൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ റഷ്യൻ കോഡിനേറ്റർ ദേവദത്തൻ നായർ ആമുഖ പ്രഭാഷണം നടത്തി.
സമ്മേളനത്തിൽ രക്ഷാധികാരി രാജുനായർ, പ്രസിഡന്റ് സതീഷ് വാര്യർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. മീഡിയ കോഡിനേറ്റർ ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഡബ്ല്യുഎംഎഫ് റഷ്യൻ പ്രൊവിൻസിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രഖ്യാപിച്ചു.
ദേവദത്തൻ നായർ (കോഡിനേറ്റർ റഷ്യ), രാജുനായർ (രക്ഷാധികാരി), സതീഷ് വാര്യർ (പ്രസിഡന്റ്), ജോർജ് വർഗ്ഗീസ് (വൈസ്പ്രസിഡന്റ്), രാജീവ് ചന്ദ്രശേഖർ (സെക്രട്ടറി), മുഹമ്മദ് ഷാഫി (ജോയിന്റ് സെക്രട്ടറി), ഷൈജു ഉണ്ണിക്കൃഷ്ണൻ (ട്രഷറർ), ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണൻ (മീഡിയ കോഡിനേറ്റർ), ആഷാ ഷൈജു (വനിതാകോഡിനേറ്റർ) ഡോ. ഉണ്ണിക്കൃഷ്ണൻ (ബിസ്സിനസ് കോഡിനേറ്റർ), സനീഷ് ചന്ദ്രൻ (യൂത്ത്കോഡിനേറ്റർ) എന്നിവരെയും എക്സിക്യുട്ടീവ് അംഗങ്ങളായി ഗംഗേയൻ, വികേഷ് കിലാംഞ്ചേരി, ജോസ്സ്തോമസ്സ്, സുരേഷ് ശിവൻ എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോബി ആന്റണി