+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രാ​റി​ല്ലെ​ങ്കി​ൽ ബ്രെ​ക്സി​റ്റോ​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യും

ല​ണ്ട​ൻ: ക​രാ​റി​ല്ലാ​തെ​യാ​ണ് ബ്രെ​ക്സി​റ്റ് ന​ട​പ്പാ​കു​ന്ന​തെ​ങ്കി​ൽ സ്വ​ത​ന്ത്ര സ​ഞ്ചാ​ര​ത്തി​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലു​ള്ള നി​യ​മ​ത്തി​ൽ നി​ന്ന് ബ്രി​ട്ട​നും ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​രും ഉ​ട​ന​
ക​രാ​റി​ല്ലെ​ങ്കി​ൽ ബ്രെ​ക്സി​റ്റോ​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യും
ല​ണ്ട​ൻ: ക​രാ​റി​ല്ലാ​തെ​യാ​ണ് ബ്രെ​ക്സി​റ്റ് ന​ട​പ്പാ​കു​ന്ന​തെ​ങ്കി​ൽ സ്വ​ത​ന്ത്ര സ​ഞ്ചാ​ര​ത്തി​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലു​ള്ള നി​യ​മ​ത്തി​ൽ നി​ന്ന് ബ്രി​ട്ട​നും ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​രും ഉ​ട​ന​ടി പു​റ​ത്താ​കു​മെ​ന്ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ.

ഒ​ക്ടോ​ബ​ർ 31 ആ​ണ് നി​ല​വി​ൽ ബ്രെ​ക്സി​റ്റ് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന തീ​യ​തി. ക​രാ​റി​ല്ലാ​തെ ആ ​ദി​വ​സം ബ്രെ​ക്സി​റ്റ് ന​ട​പ്പാ​യാ​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ യു​കെ​യി​ലെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ പ​രി​ഗ​ണ​ന മാ​ത്ര​മേ ല​ഭി​ക്കൂ.

ക​രാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ സ​മ​വാ​യ​മാ​യി​ല്ലെ​ങ്കി​ൽ 2021 വ​രെ ബ്രെ​ക്സി​റ്റ് നീ​ട്ടി വ​യ്ക്കാ​മെ​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്ര തെ​രേ​സ മേ​യ് ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്ന​താ​ണ.് എ​ന്നാ​ൽ, പു​തി​യ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ എ​ടു​ത്തു ക​ള​ഞ്ഞ പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ളി​ലൊ​ന്ന് ഇ​താ​ണ്. ക​രാ​ർ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഒ​ക്ടോ​ബ​ർ 31ന് ​ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ