കൊച്ചി: പ്രവാസി മലയാളികൾക്കായുള്ള 2019ലെ ഗർഷോം ഫൗണ്ടേഷന്റെ അന്തർദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗർഷോം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് വി.എ.ഹസൻ (ദുബായ്) , പ്രവാസി വനിത അവാർഡിന് ഡോ. ലാലി സാമുവൽ (ന്യൂസിലാന്റ്), പ്രവാസി രത്ന അവാർഡിന് ബാബു വർഗീസ് ( യുഎസ്എ), യംഗ് ടാലന്റ് അവാർഡിന് ഡോ. രാംകുമാർ നായർ (സ്വീഡൻ), ബിസിനസ് എക്സലൻസ് അവാർഡിന് ബിജു വർഗീസ് ( ഇന്ത്യ) എമർജിംഗ് ബിസിനസ്മാൻ അവാർഡിന് റ്റിബി കുരുവിള ( ജപ്പാൻ), യംഗ് ബിസിനസ്മാൻ അവാർഡിന് സ്വരൂപ് രാജൻ മയിൽവാഹനം (കുവൈറ്റ്) എന്നിവർ അർഹരായി. ഈ വർഷത്തെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്കാരത്തിന് ഓസ്ട്രേലിയായിലെ എന്റെ കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 24ന് നോർവെ തലസ്ഥാനമായ ഒസ്ലോയിലെ സ്കാൻഡിക് സൊളി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
നോർവീജിയൻ മലയാളി അസോസിയേഷൻ ആതിഥ്യമരുളുന്ന പുരസ്കാരദാന ചടങ്ങിൽ നോർവെയിലെ ഇന്ത്യൻ അംബാസിഡർ ക്രിഷൻ കുമാർ മുഖ്യാതിഥിയാകും. നോർവെ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്ലിങർ പുരസ്കാരങ്ങൾ സമ്മാനിക്കും.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്കാരങ്ങൾ നൽകി വരുന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ പറഞ്ഞു. മുൻ കർണാടക എംഎൽഎ ഐവാൻ നിഗ്ലി ചെയർമാനായും, നോർവെ ആർട്ടിക് യൂണിവേഴ്സിറ്റി പ്രൊഫസർ ബിന്ദു സാറ വർഗീസ്, മലയാളം സർവ്വകലാശാല അസി.പ്രൊഫസർ അൻവർ അബ്ദുള്ള എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ിൃശ2019മൗഴ19മംമൃറ.ഷുഴ റിപ്പോർട്ട്: ജിൻസ് പോൾ