+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടികള്‍ക്കായി വ്യക്തിതത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു

നോര്‍ത്താംപ്ടണ്‍: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണ്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി രണ്ടു ദിവസത്തെ വ്യക്തിത്വ വികസന ക്യാമ്പ് നടത്തുന്നു. എട്ടു വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശന
കുട്ടികള്‍ക്കായി വ്യക്തിതത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു
നോര്‍ത്താംപ്ടണ്‍: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണ്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി രണ്ടു ദിവസത്തെ വ്യക്തിത്വ വികസന ക്യാമ്പ് നടത്തുന്നു. എട്ടു വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.17, 18 തീയതികളിലായി നടത്തപ്പെടുന്ന പ്രസ്തുത ക്യാമ്പ് ശനിയാഴ്ച്ച രാവിലെ 9 .30-നു ഡോ. റോയ് മാത്യു ഉദ്ഘാടനം ചെയ്യന്നതാണ്.

തുടന്നു കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേജ് ഫിയര്‍ മാറ്റുക, പബ്ലിക് സ്പീക്കിംഗ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, സ്‌ക്രീന്‍ ലൈഫ് പ്രൊട്ടക്ഷന്‍,വിവിധ ക്യാമ്പ് ഗെയിംസ്, ഇന്ത്യ മഹാരാജ്യത്തെ മനസിലാക്കുക ,കേരള സംസ്‌കാരം, മലയാള ഭാഷ ,തുടങ്ങിയ രണ്ടുദിവസത്തെ ക്യാമ്പില്‍ മാതാപിതാക്കളും മറ്റു നിരവധി റിസോഴ്‌സ് പ്രസന്‍സും ചേര്‍ന്നയിരിക്കും സെമിനാറുകള്‍ നയിക്കുക. അവധിക്കാലത്തെ കുട്ടികളുടെ ബോറടിമാറ്റുവാനും കംപ്യൂട്ടര്‍,മൊബൈല്‍ ഗെയിംസ് ഒഴിവാക്കി പുതിയൊരു അധ്യയന വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന കൂട്ടികള്‍ക്കു ഈ സമ്മര്‍ ക്യാമ്പ് ഒരു മുതല്‍കൂട്ടായി മാറുകയും ചെയ്യും.