+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്

റോം: ഇറ്റാലിയൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ലീഗ് പാർട്ടി തീരുമാനിച്ചതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പു നടക്കുമെന്ന് ഉറപ്പായി. ഇക്കാര്യത്തിൽ സെനറ്റർമാർ ഉടൻ തീരുമാനമെടുക്കും. പാർലമെന്‍റിൽ അവിശ്
ഇറ്റലി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്
റോം: ഇറ്റാലിയൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ലീഗ് പാർട്ടി തീരുമാനിച്ചതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പു നടക്കുമെന്ന് ഉറപ്പായി. ഇക്കാര്യത്തിൽ സെനറ്റർമാർ ഉടൻ തീരുമാനമെടുക്കും. പാർലമെന്‍റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കണോ എന്ന കാര്യത്തിലും തീരുമാനമാകും.

സർക്കാരിനുള്ള പിന്തുണ പിൻവലിച്ച തീരുമാനത്തിൽ വലതുപക്ഷ നേതാവ് മാറ്റിയോ സാൽവീനി ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ഉപപ്രധാനമന്ത്രി കൂടിയായ സാൽവീനി ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുടിയേറ്റക്കാരെയും അഭയാർഥികളെയും ഏതുവിധേനയും ഒഴിവാക്കണമെന്ന ശക്തമായ തീരുമാനത്തിൽ അധികാരത്തിലെത്തിയ ഫൈവ് സ്റ്റാർ മൂവ്മെന്‍റിന്‍റെ ജനപ്രീതി അപ്പാടെ കുറഞ്ഞിരിക്കുകയാണ്.

തന്‍റെ ജനപ്രീതിയിൽ ആത്മവിശ്വാസമുള്ള സാൽവീനി ഈയാഴ്ച തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. എന്നാൽ, ഈ ശ്രമം പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കാൻ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയും ശ്രമം തുടങ്ങിക്കഴിഞ്ഞു.

നിലവിൽ ചേംബറിലും സെനറ്റിലും ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ള ഫൈവ് സ്റ്റാർ മൂവ്മെന്‍റ് പ്രസ്ഥാനവുമായുള്ള സഖ്യത്തിന്‍റെ പിന്തുണ പിൻവലിക്കാൻ അദ്ദേഹത്തിന്‍റെ പാർട്ടി നടത്തുന്ന ശ്രമം വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ സഖ്യം 14 മാസമായി ഭരണത്തിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ