+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിലെ പ്രളയബാധിതർക്കായി മാർപാപ്പയുടെ പ്രാർഥന

വത്തിക്കാൻസിറ്റി: വെള്ളപ്പൊക്കത്തിന്‍റെ കെടുതിയിൽ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ജനതക്ക് പ്രത്യേകിച്ച് കേരളത്തിലെ അതിരൂക്ഷമായ പ്രളയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം. കഷ്ടതയനുഭവ
ഇന്ത്യയിലെ പ്രളയബാധിതർക്കായി മാർപാപ്പയുടെ പ്രാർഥന
വത്തിക്കാൻസിറ്റി: വെള്ളപ്പൊക്കത്തിന്‍റെ കെടുതിയിൽ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ജനതക്ക് പ്രത്യേകിച്ച് കേരളത്തിലെ അതിരൂക്ഷമായ പ്രളയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം. കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം ഇതിൽ വ്യക്തമാകുന്നു.

കേരളം, കർണാടക, മഹരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കടുത്ത പ്രളയക്കെടുതി നേരിടുന്നത്. മാർപാപ്പായുടെ ടെലിഗ്രാം സന്ദേശം കർദിനാൾ സെക്രട്ടറി പിയത്രോ പരോളിൻ ഇന്ത്യൻ അധികാരികൾക്ക് അയച്ചുകൊടുത്തു.

ആകെ മരണ സംഖ്യ ഇരുനൂറിനടുത്തായി. ഇരുപതു ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാന്പുകളിലാണ് താമസിക്കുന്നത്. വരും ദിവസങ്ങളിൽ പലയിടങ്ങളിലും മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ