+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭയാർഥികളെ രക്ഷിക്കുന്ന കപ്പലുകൾക്ക് പിഴയിടാനുള്ള ഇറ്റലിയുടെ തീരുമാനത്തിൽ യുഎന്നിന് ആശങ്ക

ബർലിൻ: മെഡിറ്ററേനിയൻ കടലിൽ കുടുങ്ങുന്ന അഭയാർഥികളെ രക്ഷപെടുത്തി തീരത്തെത്തിക്കുന്ന കപ്പലുകൾക്കും ബോട്ടുകൾക്കും ഒരു മില്യൺ യൂറോ പിഴ ചുമത്താനുള്ള ഇറ്റാലിയൻ പാർലമെന്‍റിന്‍റെ തീരുമാനത്തിൽ ഐക്യരാഷ്ട്ര സഭ
അഭയാർഥികളെ രക്ഷിക്കുന്ന കപ്പലുകൾക്ക് പിഴയിടാനുള്ള ഇറ്റലിയുടെ തീരുമാനത്തിൽ യുഎന്നിന് ആശങ്ക
ബർലിൻ: മെഡിറ്ററേനിയൻ കടലിൽ കുടുങ്ങുന്ന അഭയാർഥികളെ രക്ഷപെടുത്തി തീരത്തെത്തിക്കുന്ന കപ്പലുകൾക്കും ബോട്ടുകൾക്കും ഒരു മില്യൺ യൂറോ പിഴ ചുമത്താനുള്ള ഇറ്റാലിയൻ പാർലമെന്‍റിന്‍റെ തീരുമാനത്തിൽ ഐക്യരാഷ്ട്ര സഭ ആശങ്ക അറിയിച്ചു.

മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങളെ ക്രിമിനൽവത്കരിക്കുകയോ ചെയ്യാൻ അറയ്ക്കുന്ന തരത്തിൽ ഭീതിയിൽ നിർത്തുകയോ ചെയ്യരുതെന്ന് ഇറ്റലിക്ക് യുഎൻ മുന്നറിയിപ്പും നൽകി.

ഇറ്റലിയുടെ നടപടി യൂറോപ്യൻ നിയമങ്ങളുടെ ലംഘനമാണോ എന്നു പരിശോധിക്കുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റാലിയൻ കടലോരങ്ങളിൽ നിന്നു രക്ഷപെടുത്തി തീരത്തെത്തിക്കുന്ന അഭയാർഥികളെ തടയാൻ ആഭ്യന്തര മന്ത്രി മാറ്റിയോ സാൽവീനിക്ക് കൂടുതൽ വിശാലമായ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇറ്റാലിയൻ പാർലമെന്‍റ് പാസാക്കിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ