+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സസ്യാഹാരം ശീലമാക്കിയാൽ കാലാവസ്ഥാ വ്യതിയാനം തടയാം: യുഎൻ വിദഗ്ധർ

ജനീവ:സസ്യാഹാരം ഭക്ഷണശീലമായി സ്വീകരിച്ചാൽ കാലാവസ്ഥാ വ്യതിയാനം ഫലപ്രദമായി തടയാൻ സാധിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ വിദഗ്ധർ. പാശ്ചാത്യ രാജ്യങ്ങളിൽ മാംസാഹാരത്തോടും പാൽ ഉത്പന്നങ്ങളോടും അമിതമായ താത്പര്യം വ
സസ്യാഹാരം ശീലമാക്കിയാൽ കാലാവസ്ഥാ വ്യതിയാനം തടയാം: യുഎൻ വിദഗ്ധർ
ജനീവ:സസ്യാഹാരം ഭക്ഷണശീലമായി സ്വീകരിച്ചാൽ കാലാവസ്ഥാ വ്യതിയാനം ഫലപ്രദമായി തടയാൻ സാധിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ വിദഗ്ധർ. പാശ്ചാത്യ രാജ്യങ്ങളിൽ മാംസാഹാരത്തോടും പാൽ ഉത്പന്നങ്ങളോടും അമിതമായ താത്പര്യം വച്ചു പുലർത്തുന്നത് കാലാവസ്ഥാ വ്യത്യാനത്തിൽ ഒരു പ്രധാന ഘടകമാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

കൂടുതൽ ആളുകൾ മാംസാഹാരം ഉപേക്ഷിച്ചാൽ ആകെ ജനങ്ങളുടെ ഭക്ഷണച്ചെലവിന് ശരാശരി കുറവ് ഭൂമി മതിയാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്‍റർഗവണ്‍മെന്‍റൽ പാനൽ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിലെ 107 ഗവേഷകർ ചേർന്നാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകളിലാണ് വിശദാംങ്ങൾ പൂർത്തിയാക്കിയത്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ